യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കേണ്ട കാര്യം ! ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണ് ! ഈയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട് ! മോദിജിക്ക് ഒപ്പം വമ്പൻ താരനിര !

പ്രധാന മന്ത്രി നരേന്ദ്രമോദി ചെറുപ്പക്കാരുമായി സംവദിക്കുന്ന യുവം 2023 വേദിയിൽ പ്രമുഖരുടെ നീണ്ടനിര. കേരളീയ വസ്ത്രം ധരിച്ച് എത്തിയ അദ്ദേഹത്തെ  വൈകിട്ട് ആറ് മണിക്ക് ദക്ഷിണ നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് ഷോ ആയാണ് യുവം സംവാദ വേദിയില്‍ എത്തിയത്. നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി തുടങ്ങിയവർ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയിലെത്തി. ചലച്ചിത്രതാരം നവ്യാ നായർ ഉൾപ്പടെയുള്ളവർ നൃത്തം അവതരിപ്പിച്ചു.

ഇപ്പോഴിതായ ഈ വേദി പങ്കിട്ട സന്തോഷം അപർണ്ണ ബാലമുരളി പങ്കുവെക്കുകയാണ്. യൂത്ത് കോണ്‍ക്ലേവ് ആയതു കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നാണ് അപര്‍ണ ബാലമുരളി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരു വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. യൂത്ത് കോണ്‍ക്ലേവ് എന്നു പറയുമ്പോള്‍ നാളത്തെ ഫ്യൂച്ചര്‍ എന്ന കോണ്‍സെപ്റ്റ് ഉണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്. ഇതു പോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണ്” എന്നാണ് അപര്‍ണ പറയുന്നത്.

ട്രാ,ൻസ് ജെ,ൻ,ഡർ ഡോക്ടർ വി എസ് പ്രിയ, പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച അനുഷ എ എസ്, ഗായകൻ ഹരിശങ്കർ, യുവമോർച്ച അഖിലേന്ത്യ പ്രസിഡണ്ട് തേജസി സൂര്യ എന്നിവരും യുവം വേദിയിലെത്തിയിട്ടുണ്ട്. തേവരയിൽനിന്ന് യുവം 2023 വേദിയായ എസ്എച്ച് കോളേജിലേക്കുള്ള റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. റോഡിന്‍റെ ഇരുവശത്തുമായി ആയിരകണക്കിന് ആളുകൾ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി യുവം വേദിയിലേക്ക് നടന്നെത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *