എന്റെ മൂത്തമകനാണ് മമ്മൂസ്, അച്ഛനെയും അമ്മയെയും പോലെ ഞാൻ മനസ്സിൽ പ്രതിഷ്ടിച്ചിരിക്കുകയാണ്, ഇതൊന്നും ഭംഗി വാക്കല്ല ! സുകുമാരിയുടെ ആ വാക്കുകൾക്ക് പിന്നിൽ ഒരു കഥയുണ്ട് !

മലയാള സിനിമയിൽ സുകുമാരി അമ്മയുടെ സ്ഥാനം അന്നും ഇന്നും അങ്ങനെ തന്നെ നിലനിൽക്കും, വാക്കുകൾക്ക് അധീതമാണ് ആ കഴിവ്, അമ്മയായും അമ്മായി അമ്മയായും സഹ നടിയായും, കോമഡി, വില്ലത്തി അങ്ങനെ ചെയ്യാത്ത വേഷങ്ങൾ വളരെ ചുരുക്കമാണ്. ഓരോ കഥാപത്രങ്ങളിലും ഒരു വ്യക്തി മുദ്ര പതിപ്പിച്ച സുകുമാരി അമ്മയുടെ വിയോഗം ഇന്നും വളരെ വേദനാജനകമാണ്. അനശ്വരമാക്കിയ അനേകം കഥാപാത്രങ്ങളിലൂടെ അവർ എന്നും നമ്മുടെ ഉള്ളിൽ ജീവിക്കും. സിനിമ രംഗത്തെ മിക്ക നടന്മാരുടെയും അമ്മ വേഷം കൈകാര്യം ചെയ്തിട്ടുള്ള ആളാണ് സുകുമാരി അമ്മ.

അത്തരത്തിൽ അവർക്ക് വളരെ അടുപ്പമുള്ള ഒരു നടനാണ് മമ്മൂട്ടി, സുകുമാരി അദ്ദേഹത്തെ വിളിക്കുന്നത് മമ്മൂസ് എന്നായിരുന്നു, അത് സുഖിപ്പിക്കാൻ വിളിക്കുന്ന ഒരു വിളി ആയിരുന്നില്ല. മമ്മൂട്ടിയെ കുറിച്ച് അന്ന് സുകുമാരി പറഞ്ഞ ആ വാക്കുകൾ ഇന്നും പ്രേക്ഷക ഹൃദയത്തിൽ മുഴങ്ങി കേൾക്കുന്നു. ഞാന്‍ ജീവനോടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കാന്‍ കാരണം നമ്മുടെയെല്ലാം പ്രിയപ്പെട്ട ഈ മമ്മൂട്ടിയാണ്. ഞാന്‍ മരിച്ചാലും എന്റെ ഹൃദയം മമ്മൂസ്, മമ്മൂസ് എന്ന് മന്ത്രിക്കും… നിറകണ്ണുകളോടെ മലയാളസിനിമാലോകം ഒന്നടങ്കം അമ്മയായി കരുതുന്ന നടി സുകുമാരി അന്ന് ഇതു പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് ഉയർന്നത് ഹൃദയത്തിൽ നിന്നുള്ള  കയ്യടികൾ ആയിരുന്നു.

നടൻ മമ്മൂട്ടി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്നും ഒരു കുറവും ഇല്ലാതെ തുടരുന്നു. 2011 ൽ മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയില്‍പ്പെട്ട ഒരു രോഗി ആയിരുന്നു സുകുമാരി അമ്മയും. ചികിത്സയുടെ ഭാഗമായി 25 ദിവസം താന്‍ ഈ ആശുപത്രിയില്‍ കിടന്നു. കുടുംബത്തിലെ ഒരംഗത്തെ  പോലെയാണ് ഡോക്ടര്‍മാരും മറ്റും എന്നെ പരിചരിച്ചത്. അച്ഛനും അമ്മയും പോലെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മമ്മൂസിനെയും. ഇതൊന്നും ഭംഗിവാക്കല്ല എന്നും അന്ന് സുകുമാരി അമ്മ പറഞ്ഞിരുന്നു.

അത് കൂടാതെ നിംസ് മെഡിസിറ്റ് എംഡി ഫെെസല്‍ ഖാന്‍ സുകുമാരിയും നടൻ മമ്മൂട്ടിയും തമ്മുലുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സുകുമാരി അമ്മയുടെ ഓർമ ദിവസം പങ്കുവെച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധ നേടിരുന്നു. മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയയുടെ ഭാഗമായി സർജറിക്ക് വന്നപ്പോൾ ചേച്ചിയുമായി നല്ല പരിചയം ഉണ്ടായിരുന്നു, ചേച്ചി വന്ന അന്നുമുതൽ മമ്മൂട്ടി വിളിച്ച് കാര്യങ്ങൾ എല്ലാം തിരക്കുമായിരുന്നു, അങ്ങനെ പെട്ടന്ന് ഒരു ദിവസം പതിവില്ലാതെ ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു .

ഞാൻ തിരികെ വിളിച്ചു. പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു… ഞാൻ സുരേഷേട്ടനോട് (മകൻ)സംസാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന്.. ഫോൺ കട്ട് ചെയ്ത് ഞാൻ മമ്മൂക്കയെ വിളിച്ചു .ഈ ലോകത്ത് മമ്മുക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു. മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത്. പക്ഷെ പൊള്ളലിന്റെ ശതമാനവും പ്രതിരോധശേഷി കുറവുമെല്ലാം കാരണം സ്ഥിതി മോശമാകുകയും ചേച്ചി നമ്മളെ എല്ലാം വിട്ട് യാത്രയാകുകയായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *