
മുപ്പതാമത്തെ വയസിൽ വിധവ ആയ ആളാണ് ! ഭർത്താവിന്റെ മ,രണശേഷം മൂന്നാം നാൾ ജോലിക്ക് പോകേണ്ടി വന്നു ! തന്റെ അവസ്ഥകളെ കുറിച്ച് അന്ന് സുകുമാരി പറഞ്ഞിരുന്നത് !!
മലയാള സിനിമയുടെ അഭിമാനം ആയിരുന്നു സുകുമാരി എന്ന അഭിനേത്രി, അമ്മയായും വില്ലത്തിയായും കോമഡി വേഷങ്ങൾ ആയാലും എല്ലാം പ്രണയം ചെയ്ത് ഭലിപ്പിക്കുന്ന സുകുമാരി എന്നും നമുക്ക് ഒരു അതിശയമായിരുന്നു. ഇന്നും നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത എത്ര എത്ര കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അവർ യാത്രയായത്. അമ്മയായും, അമ്മായി അമ്മയായും സഹ നടിയായും, കോമഡി, വില്ലത്തി അങ്ങനെ ചെയ്യാത്ത വേഷങ്ങൾ വളരെ ചുരുക്കമാണ്. ഓരോ കഥാപാത്രങ്ങളിലും ഒരു വ്യക്തി മുദ്ര പതിപ്പിച്ച സുകുമാരി അമ്മയുടെ വിയോഗം ഇന്നും വളരെ വേദനാജനകമാണ്. 2013 മാർച്ച് 26 നാണ് ആ വിയോഗം സംഭവിച്ചത്.
ഇപ്പോഴിതാ സുകുമാരി അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്ന ചില വാക്കുകളാണ് ഇപ്പോൾ ഐറിസ് ശ്രദ്ധ നേടുന്നത്. സുകുമാരി അമ്മയുടെ ഭർത്താവ് സംവിധായകനും നിർമാതാവുമായ എം ഭീം സിംങ് ആയിരുന്നു. പക്ഷെ സുകുമാരിയുടെ മുപ്പതാമത് വയസിലാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. തന്റെ ഭർത്താവ് മറിച്ച് മൂന്നാം ദിവസം തന്നെ ജോലിക്ക് പോകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചായിരുന്നു അന്ന് സുകുമാരി അമ്മ പറഞ്ഞിരുന്നത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്കൊരു മകനുണ്ടായിരുന്നു. അവനെ പഠിപ്പിക്കണമെങ്കിൽ അമ്മ ജോലി ചെയ്യണം. എനിക്ക് ആരുടെ അടുത്തും പോയി നിന്ന് കൈനീട്ടാനുള്ള അവസരം എന്നെക്കൊണ്ട് വരുത്തരുത്.

ഞാൻ എന്നല്ല. മറ്റാരായാലും നമ്മൾ ജോലി ചെയ്താലെ നമുക്ക് ജീവിക്കാൻ പറ്റൂ. അതുമാത്രം മനസ്സിലാക്കിയാൽ മതി എന്ന് മകനോട് പറഞ്ഞിട്ടാണ് അന്ന് ആ മൂന്നാം ദിവസം ഷൂട്ടിന് പോയത്. എനിക്ക് നല്ല ഓർമ്മയുണ്ട് എറണാകുളത്താണ് ഷൂട്ടിംഗ്. മോഹൻ ആണ് ഡയരക്ടർ. അദ്ദേഹത്തിന്റെ പടം നിർത്തി വെച്ചിട്ടാണ് ഞാൻ പോയത്. മൂന്നിന്റെ അന്ന് ഞാൻ തിരിച്ചു വന്നു അത് അഭിനയിച്ചു, നമ്മൾ തന്നെ തീരുമാനിക്കണം. ജോലി ചെയ്ത് നന്നായി വരണം. നല്ല പേര് എടുക്കണമെന്ന്. നമുക്കിതിൽ നിൽക്കാൻ പറ്റും എന്നുള്ളത് കാണിക്കണം എന്ന് എന്റെ മനസ്സിനകത്ത് ഞാൻ തീരുമാനിച്ചു. അതുകൊണ്ട് തന്നെയാണ് ഞാൻ എന്റെ ജോലി തുടർന്നത്. ഞാൻ ജോലി ചെയ്യാതെ ചുമ്മാ വീട്ടിൽ കുത്തിയിരുന്നാൽ ആര് എന്നെ നോക്കും. ആരും കാണില്ല, എല്ലാവരും ഒരാഴ്ച വരുമായിരിക്കും’
അയ്യോ പാവം പോയല്ലോ എന്നും പറഞ്ഞുകൊണ്ട് വരുമായിരിക്കും, ഒരാഴച കഴിയുമ്പോൾ അവർ പോകും, അല്ലാതെ അവരാരും എന്നെ സഹായിക്കില്ല, എനിക്കും എന്റെ മകനും ജീവിക്കണമെങ്കിൽ, എന്റെ വീട് കഴിഞ്ഞ് പോകണമെങ്കിൽ ഞാൻ തന്നെ ജോലി ചെയ്യണമായിരുന്നു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണ് ഞാൻ, നാളെ എനിക്ക് വയ്യ, ഗുളിക വാങ്ങണം എന്ന് പറഞ്ഞ് മകന്റെ അടുത്ത് ചെന്ന് കൈനീട്ടേണ്ട ഒരവസ്ഥ ഉണ്ടാക്കരുത് എന്നുതന്നെയാണ് എന്റെ ആഗ്രഹം.ആരുടേയും മുന്നിൽ കൈനീട്ടാതെ എന്റെ മകനെ വളർത്തണം എന്നത് എന്റെ വാശി ആയിരുന്നു. അതിനിടക്ക് രണ്ടാം വിവാഹമോന്നും ചിന്തിച്ചില്ല എന്നും സുകുമാരിപറഞ്ഞിരുന്നു….
Leave a Reply