അഭിനയ പ്രതിഭ സുകുമാരി ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷം ! ഈ ലോകത്ത് സുകുമാരി ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് ആ വ്യക്തിയെ ആയിരുന്നു ! ഓർമ്മകളുമായി താരങ്ങൾ !

മലയാള സിനിമ രംഗത്ത് വർഷങ്ങളായി നിറ സാന്നിധ്യമായി നിന്ന നടി സുകുമാരി നമ്മളെ വിട്ടു യാത്രയായിട്ട് ഇന്നേക്ക് 9 വർഷം തികയുകയാണ്. ഇന്നും നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത എത്ര എത്ര കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് അവർ യാത്രയായത്. അമ്മയായും, അമ്മായി അമ്മയായും സഹ നടിയായും, കോമഡി, വില്ലത്തി അങ്ങനെ ചെയ്യാത്ത വേഷങ്ങൾ വളരെ ചുരുക്കമാണ്.  ഓരോ കഥാപാത്രങ്ങളിലും ഒരു വ്യക്തി മുദ്ര പതിപ്പിച്ച സുകുമാരി അമ്മയുടെ വിയോഗം ഇന്നും വളരെ വേദനാജനകമാണ്. 2013 മാർച്ച് 26 നാണ് ആ വിയോഗം സംഭവിച്ചത്. അനശ്വരമാക്കിയ അനേകം കഥാപാത്രങ്ങളിലൂടെ അവർ എന്നും നമ്മുടെ ഉള്ളിൽ ജീവിക്കും. സിനിമ രംഗത്തെ മിക്ക നടന്മാരുടെയും അമ്മ വേഷം കൈകാര്യം ചെയ്തിട്ടുള്ള ആളാണ് സുകുമാരി അമ്മ.

മലയാള സിനിമ രംഗത്ത് ൬൦ വർഷത്തിൽ കൂടുതൽ തിളങ്ങി നിൽക്കാൻ സാധിച്ച നടിയാണ് സുകുമാരി, മലയാളത്തിൽ ഉപരി തമിഴിലും സജീവമായിരുന്നു. സിനിമയിൽ ഉപരി നാടകങ്ങളിലും ടെലിവിഷൻ സീരിയൽ രംഗത്തും ഒരുപോലെ നിറഞ്ഞുനിന്നു. സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രശസ്ത മലയാളം, തമിഴ്, ഹിന്ദി സിനിമ സംവിധായകനും തിരക്കഥാകൃത്തും ചിത്ര സംയോജകനും നിർമ്മാതാവുമായിരുന്ന എ. ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ജനുവരി 16നു അവരുടെ അദ്ദേഹം മരണപെട്ടു. നടനും ഡോക്ടറുമായ സുരേഷാണ് ഏക മകൻ.

ഈ ലോകത്ത് സുകുമാരി അമ്മ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നതും, അനുസരിച്ചിരുന്നതും നടൻ മമ്മൂട്ടിയെ ആയിരുന്നു, സുകുമാരി സ്നേഹത്തോടെ മമ്മൂസ് എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. 2011 ൽ മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയില്‍പ്പെട്ട ഒരു രോഗി ആയിരുന്നു സുകുമാരി അമ്മയും. സ്വന്തം മകനെക്കാളും കൂടുതൽ അവർ സ്നേഹിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഈ ലോകത്ത് സുകുമാരി ഒരാളെ അനുസരിചുട്ടുണ്ടെകിൽ അത് മമ്മൂട്ടിയെ മാത്രമായിരുന്നു എന്ന് മകൻ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നടൻ മുകേഷ് പറഞ്ഞിരുന്നു, സുകുമാരി ചേച്ചിയുടെ വേർപാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. മലയാള സിനിമയിൽ ഇനി ഇതുപോലുള്ള പ്രതിഭകൾ ഇനി സിനിമയിൽ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ചേച്ചി മിക്ക ഷൂട്ടിങ് സെറ്റുകളിലും എന്നും വൈകിയെ എത്താറുള്ളൂ. എന്നാൽ ചേച്ചി ആയിരിക്കും എല്ലാവരേക്കാളും മുമ്പ് തന്നെ മുറിയിൽ നിന്നും ഇറങ്ങിയിട്ടുണ്ടാകുന്നത്. ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ. അതിന് കാരണം ചേച്ചി വലിയ ഒരു ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളിൽ എല്ലാം കയറി പ്രാർഥനകളും വഴിപാടും നടത്തിയിട്ടെ വരൂ എന്നതാണ്.

ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകിയ ആളായിരുന്നു. അത് പക്ഷെ ഒരിക്കലും സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവർക്കും വേണ്ടിയാണ് ചേച്ചിയുടെ പ്രാർഥനകൾ. സെറ്റിൽ വന്ന് കഴിഞ്ഞാൽ ആ വഴിപാടിന്റെ പ്രസാദം എല്ലാവർക്കും നൽകുകയും ചെയ്യും. അതിനാൽ തന്നെ ചേച്ചി പൂജമുറിയിൽ നിന്ന് പൊള്ളലേറ്റ് മ,രി,ക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാൾ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്’ എന്നും മുകേഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *