30 വയസിൽ വിധവയായ സ്ത്രീ ആയിരുന്നു, ആരുടെ മുന്നിലും കൈനീട്ടാതെ മകനെ വളർത്തണം എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ജീവിച്ചു ! ആ ഒരു ആഗ്രഹം പോലും മകൻ നിറവേറ്റിയില്ല ! ശാന്തിവിള ദിനേശ് !

മലയാള സിനിമ ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേത്രിയായിരുന്നു സുകുമാരി അമ്മ. അമ്മ വേഷങ്ങളിൽ തിളങ്ങിയ അവർ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു. മലയാളത്തിനുപുറമെ മറ്റു ഭാഷകളിലും സുകുമാരി അമ്മ സജീവമായിരുന്നു. വ്യക്തി ജീവിതത്തിലും അവർ ഒരു സൂപ്പർ ലേഡി തന്നെ ആയിരുന്നു, സംവിധായകനും നിർമാതാവുമായ എം ഭീം സിംങ് ആയിരുന്നു നടിയുടെ ഭർത്താവ്. പക്ഷെ സുകുമാരിയുടെ മുപ്പതാമത് വയസിലാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. തന്റെ ഭർത്താവ് മറിച്ച് മൂന്നാം ദിവസം തന്നെ ജോലിക്ക് പോയ സുകുമാരി അമ്മ പറഞ്ഞത്, മറ്റൊരാളുടെയും മുന്നിൽ കൈ നീട്ടാൻ കഴിയില്ല മകനെ വളർത്തണം പഠിപ്പിക്കണം എന്നാണ്.

ഇപ്പോഴിതാ സുകുമാരിയെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരു പിഎയെയോ മേക്കപ്പ് അസിസ്റ്റന്റിനെയോ വെക്കാതെ സ്വന്തമായൊരു കാറുമായി സെറ്റിൽ വരാതെ 24 മണിക്കൂറും ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് പറന്ന് നടന്ന് അഭിനയിച്ച അഭിനേത്രി. ഡോക്ടർ സുരേഷ് എന്ന ഒരു ആൺതരിയേ ഉള്ളൂ. അവസാന കാലത്ത് വിളക്ക് കൊളുത്തുന്നതിനിടയിൽ ദേഹത്ത് തീ പൊള്ളലേറ്റ് ആശുപത്രിയിലായി എന്നാണ് പറയുന്നത്. ഞാൻ വിശ്വസിക്കില്ല. അതൊരു ദാരുണമായ മരണമായിരുന്നു.

അവർ ചെന്നൈയിൽ ആയിരുന്നു സ്ഥിര താമസം, പക്ഷെ തന്റെ ജന്മനാടായ കേരളത്തിൽ അന്ത്യ വിശ്രമം കൊള്ളണം എന്നത് അവരുടെ ഒരു വലിയ ആഗ്രഹമായിരുന്നു, എന്നാൽ അത് മകൻ സാധിച്ചില്ല എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്, കേരള മണ്ണിൽ കൊണ്ടുവന്ന് അടക്കാൻ പോലും ബന്ധുക്കൾ പറഞ്ഞിട്ടും മകൻ തയ്യാറായില്ല, കേരളത്തിൽ അടക്കം ചെയ്യണമെന്ന അവരുടെ അന്ത്യാഭിലാഷം നടത്താൻ പോലും മകൻ തയ്യാറാകാത്തതിൽ എനിക്കവരോട് വലിയ പുച്ഛമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

തനിക്ക് കിട്ടുന്ന ഒരു രൂപ പോലും കളയാതെ അത് മകനും അവന്റെ കുടുംബത്തിനും വേണ്ടി സമ്പാദിച്ചു, ബൈപ്പാസ് ചെയ്യാൻ വേണ്ടി ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ കാണാൻ ചെന്നു. അപ്പോഴും മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ചികിത്സയിലാണവർ. സുകുമാരി ചേച്ചിക്കൊന്നും സൗജന്യ ചികിത്സയുടെ ആവശ്യമില്ല. മകനും മകന്റെ കുട്ടികളുമൊക്കെ കോടീശ്വരൻമാരായി ജീവിക്കണമെന്ന് കരുതിയ സുകുമാരി ചേച്ചി അവർക്ക് വേണ്ടിയാണ് ജീവിച്ചത് തന്നെ.

ഇത്രയും ഈശ്വര ഭക്തയായ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല, ലൊക്കേഷനിൽ വരുമ്പോൾ രാവിലെ സമീപത്തുള്ള പത്ത് ക്ഷേത്രങ്ങളിലെങ്കിലും കയറും. വഴിയിൽ കാണുന്ന തിന്നാൻ പറ്റുന്നതെല്ലാം വാങ്ങി സെറ്റിലുള്ള എല്ലാവർക്കും കൊടുക്കും. മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *