
ആരുടേയും മുന്നിൽ കൈനീട്ടാതെ മകനെ പഠിപ്പിച്ച് വളർത്തണം എന്നായിരുന്നു മനസ്സിൽ ! തോറ്റുകൊടുക്കാത്ത ജീവിതത്തെ കുറിച്ച് സുകുമാരിയുടെ ആ വാക്കുകൾ !
നമ്മളിൽ പലർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിമാരിൽ ഒരാളാണ് സുകുമാരി. അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം തനിക്ക് എല്ലാ തരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച ആളുകൂടിയാണ്. കോമഡി ആയാലും വില്ലത്തി വേഷങ്ങൾ ആയാലും എല്ലാം സുകുമാരി അമ്മയുടെ കൈകളിൽ ഭദ്രമായിരുന്നു, സ്വന്തം ജീവിതത്തെ പൊരുതി വിജയിപ്പിച്ച ഒരു ധീര വനിത കൂടി ആയിരുന്നു സുകുമാരി എന്നത് അധികമാർക്കും അറിയില്ല. 2013 മാർച്ച് 26 നാണ് സുകുമാരി ‘അമ്മ നമ്മളെ വിട്ടുപോയത്.
ഇതിനുമുമ്പ് ഒരു അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സുകുമാരി പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. സംവിധായകനും നിർമാതാവുമായ എം ഭീം സിംങ് ആയിരുന്നു നടിയുടെ ഭർത്താവ്. പക്ഷെ സുകുമാരിയുടെ മുപ്പതാമത് വയസിലാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. തന്റെ ഭർത്താവ് മറിച്ച് മൂന്നാം ദിവസം തന്നെ ജോലിക്ക് പോകേണ്ടി വന്ന സാഹചര്യത്തെ കുറിച്ചായിരുന്നു അന്ന് സുകുമാരി അമ്മ പറഞ്ഞിരുന്നത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്കൊരു മകനുണ്ടായിരുന്നു. അവനെ പഠിപ്പിക്കണമെങ്കിൽ അമ്മ ജോലി ചെയ്യണം. എനിക്ക് ആരുടെ അടുത്തും പോയി നിന്ന് കൈനീട്ടാനുള്ള അവസരം എന്നെക്കൊണ്ട് വരുത്തരുത്..

ഞാൻ എന്നല്ല ആരുതന്നെ ആയാലും ഇ ലോകത്ത് ജോലി ചെയ്താൽ മാത്രമേ നമുക്ക് ജീവിക്കാൻ കഴിയു. അതുമാത്രം നീ മനസ്സിലാക്കിയാൽ മതി എന്ന് മകനോട് പറഞ്ഞിട്ടാണ് അന്ന് ആ മൂന്നാം നാൾ ഞാൻ ഷൂട്ടിന് പോയത്. എനിക്ക് നല്ല ഓർമ്മയുണ്ട് എറണാകുളത്താണ് ഷൂട്ടിംഗ്. മോഹൻ ആണ് സംവിധായകൻ . അദ്ദേഹത്തിന്റെ പടം നിർത്തി വെച്ചിട്ടാണ് ഞാൻ പോയത്. മൂന്നിന്റെ അന്ന് ഞാൻ തിരിച്ചു വന്നു അത് അഭിനയിച്ചു, നമ്മൾ തന്നെ തീരുമാനിക്കണം. ജോലി ചെയ്ത് നന്നായി വരണം. നല്ല പേര് എടുക്കണമെന്ന്. നമുക്കിതിൽ നിൽക്കാൻ പറ്റും എന്നുള്ളത് കാണിക്കണം എന്ന് എന്റെ മനസ്സിനകത്ത് ഞാൻ തീരുമാനിച്ചു. അതുകൊണ്ട് തന്നെയാണ് ഞാൻ എന്റെ ജോലി തുടർന്നത്. ഞാൻ ജോലി ചെയ്യാതെ ചുമ്മാ വീട്ടിൽ കുത്തിയിരുന്നാൽ ആര് എന്നെ നോക്കും. ആരും കാണില്ല.
ചിലപ്പോൾ എല്ലാവരും ഒരാഴ്ച വരുമായിരിക്കും’, അല്ലങ്കിൽ ഒരു മാസം സഹായിക്കുമായിരിക്കും അതുകഴിഞ്ഞോ.. ആരും കാണില്ല.. നമുക്ക് നമ്മൾ മാത്രമേ കാണു. എനിക്കും എന്റെ മകനും ജീവിക്കണമെങ്കിൽ, എന്റെ വീട് കഴിഞ്ഞ് പോകണമെങ്കിൽ ഞാൻ തന്നെ ജോലി ചെയ്യണമായിരുന്നു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണ് ഞാൻ, നാളെ എനിക്ക് വയ്യ, ഗുളിക വാങ്ങണം എന്ന് പറഞ്ഞ് മകന്റെ അടുത്ത് ചെന്ന് കൈനീട്ടേണ്ട ഒരവസ്ഥ ഉണ്ടാക്കരുത് എന്നുതന്നെയാണ് എന്റെ ആഗ്രഹം.ആരുടേയും മുന്നിൽ കൈനീട്ടാതെ എന്റെ മകനെ വളർത്തണം എന്നത് എന്റെ വാശി ആയിരുന്നു. അതിനിടക്ക് രണ്ടാം വിവാഹമോന്നും ചിന്തിച്ചില്ല എന്നും സുകുമാരിപറഞ്ഞിരുന്നു…
Leave a Reply