
മറ്റുള്ളവരെ എങ്ങനെ കെയർ ചെയ്യണം എന്ന് എന്നെ പഠിപ്പിച്ചത് സുരേഷ് ഗോപിയാണ് ! ഇത്രയും നല്ലൊരു മനുഷ്യ സ്നേഹിയെ ഞാൻ വേറെ കണ്ടിട്ടില്ല ! സുനിത പറയുന്നു !
ഇന്നും മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച നടിമാരിൽ ഒരാളാണ് നടി സുനിത. 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തുന്നത്. കണികാണുന്നനേരം യിരുന്നു മലയാളത്തിലെ ആദ്യ ചിത്രം, പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സുനിത, മുൻ നിര നായകർക്കൊപ്പം അഭിനയിച്ച സുനിതയെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നു. മോഹനലാൽ, മമ്മൂട്ടി,ജയറാം, സുരേഷ് ഗോപി തുടങ്ങിയ എല്ലാ താരങ്ങളുടെയും നായികയായ സുനിത ഇപ്പോൾ സിനിമ ലോകത്ത് നിന്നും വിട്ട് നിൽക്കുകയാണ്, വിവാഹശേഷംസുനിത ഇപ്പോൾ കുടുംബമായി അമേരിക്കയിലാണ് താമസം, ഇന്നും നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങളുടെ നായിക സുനിതയായിരുന്നു, നിരവധി ഹിറ്റ് ഗാനങ്ങളും താരത്തിന് സ്വന്തമായുണ്ട്, മികച്ചൊരു അഭിനേത്രി എന്നതിനപ്പുറം അവർ ഒരു ശാസ്ത്രീയ നർത്തകികൂടിയാണ്.. അഭിനയം വിട്ടെങ്കിലും അവർ ഇപ്പോഴും നൃത്തത്തിൽ സജീവമാണ്.
തമിഴ് പ്രേക്ഷകർക്ക് ഇടയിൽ സുനിതയെ അറിയപ്പെടുന്നത് കൊഡൈ മഴൈ വിദ്യ, വിദ്യാശ്രീ എന്നിങ്ങനെയാണ്. ന്റെ 3-ാം വയസ്സിൽ നൃത്തം ചെയ്യാൻ തുടങ്ങിയ അവർ 11-ാം വയസ്സിൽ “ഗുരുകുൽ” എന്ന പഴയ പാരമ്പര്യം അനുഭവിക്കാനുള്ള പദവി അവർക്ക് ലഭിച്ചു. പത്മശ്രീ വാഴുവൂർ രാമയ്യ പിള്ളയിൽ നിന്നും കലൈമമാണി വാഴുവൂർ ആർ സമാരാജിൽ നിന്നും ഭരതനാട്യത്തിന്റെ വാഴുവൂർ രീതിയിൽ പരിശീലനം നേടി.ഇതുവരെ താരം ലോകമെമ്പാടുമുള്ള 200 ലധികം വേദികളിൽ തന്റെ നൃത്ത സാനിധ്യം അറിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സുനിത.

വിവാഹത്തോടെയാണ് സിനിമ ഉപേക്ഷിച്ചത്. വിവാഹം അടുത്തപ്പോൾ തന്നെ താൻ തീരുമാനിച്ചിരുന്നു ഇനി അഭിനയം വേണ്ടാ സിനിമ ലോകത്ത് നിന്ന് മാറിനിൽക്കും എന്ന്. അഭിനയം നിര്‍ത്തുമ്ബോള്‍ ഒട്ടും വിഷമം തോന്നിയില്ല കാരണം അന്ന് എനിക്ക് ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍. ഞാൻ ശെരിക്കും മലയാളിയാണ് പക്ഷെ അത് അതികം ആർക്കും അറിയില്ല.
മോഹൻലാലിനും മമ്മൂട്ടിക്കും, സുരേഷ് ഗോപിക്കും, ജയറാമിനും, മുകേഷിനും എന്നുവേണ്ട ആ കാലത്തെ സുതഃർ സ്റ്റാറുകളുടെ നായിക ആകാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിരുന്നു. അതിൽ മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മമ്മൂട്ടിക്ക് ഒപ്പമുള്ള മൃഗയ എന്ന ചിത്രത്തിലെ വേഷം എനിക്ക് ഏറെ പ്രശസ്തി നേടി തന്നിരുന്നു. മോഹൻലാൽ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടുന്നതും ബഹുമാനിക്കുന്നതും സുരേഷ് ഗോപിയെയാണ്. കാരണം അദ്ദേഹമാണ് മറ്റുള്ളവരെ എങ്ങനെ കെയർ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത്. അദ്യേഹം എപ്പോഴും മറ്റുള്ളവന്റെ കുറിച്ച് ആലോചിക്കാറുണ്ട്, അവരുടെ വിഷമതകൾ കണ്ടറിഞ്ഞ് സഹായിക്കുന്നതും കണ്ടിട്ടുണ്ട്. വളരെ നല്ലൊരു മനുഷ്യനാണ് എന്നും സുനിത പറയുന്നു. അതുപോലെ ജയറാമുമായി ഇന്നും അടുത്ത സൗഹൃദം ഉണ്ടെന്നും താരം പറയുന്നു.
Leave a Reply