ആളറിഞ്ഞു കളിക്കടാ, എന്റെ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമായ ഭര്‍ത്താവാണ്. അന്ന് നിന്റെ സ്വപ്‌നങ്ങളെ പറ്റി പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ ഏറെയാണ് ! സുപ്രിയ മേനോൻ

ഇന്ന് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് പൃഥ്വിരാജ് സുകുമാരൻ, അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ എമ്പുരാൻ എന്ന സിനിമ ഇപ്പോൾ വലിയ വിവാദമായി ,മാറുകയാണ്, ഇപ്പോഴിതാ സിനിമയുടെ റിലീസിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സിനിമ വിവാദമായതോടെ സുപ്രിയയുടെ കുറിപ്പും വലിയ വിമർശനങ്ങൾ നേരിടുകയാണ്.

തന്റെ ഭർത്താവിനെ പിന്തുണച്ചുകൊണ്ട് സുപ്രിയ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, 2006ല്‍ കണ്ട നാള്‍ മുതല്‍ മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെന്നാണ് പൃഥ്വി പറയാറുള്ളത്. അന്ന് അതിനെ കളിയാക്കിയവര്‍ ഏറെയാണെന്നും എന്നാല്‍ ഇന്ന് അതിനെല്ലാം പൃഥ്വി മറുപടി നല്‍കുകയാണെന്നും സുപ്രിയ കുറിച്ചു. ‘പൃഥ്വി, നിങ്ങള്‍ ഇല്ലുമിനാറ്റിയൊന്നുമല്ല. എന്റെ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമായ ഭര്‍ത്താവാണ്. അന്ന് നിന്റെ സ്വപ്‌നങ്ങളെ പറ്റി പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ ഏറെയാണ്. അവരോടൊക്കെ ഒന്നേ പറയാനുള്ളു, ആളറിഞ്ഞു കളിക്കടാ, എന്നായിരുന്നു സുപ്രിയ കുറിച്ചത്.

ഈ സിനിമക്ക് പിന്നിലെ കഷ്ടപാടിനെ കുറിച്ചും സുപ്രിയ സംസാരിച്ചിരുന്നു, സിനിമയുടെ പ്രീ പ്രൊഡക്ഷനും ലൊക്കേഷന്‍ കണ്ടെത്തുന്നതിനും വിവിധ നാടുകളില്‍ പോയി ഷൂട്ട് ചെയ്യുന്നതിനും സിനിമാ ടീം ഏറെ കഷ്ടപ്പെട്ടെന്നും സുപ്രിയ പറഞ്ഞു. ഇതിനിടയില്‍ കാലാവസ്ഥയിലെ പ്രശ്‌നങ്ങളും അലട്ടി. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ഏറ്റവും ഗംഭീരമായി രീതിയില്‍ തന്നെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം പൂര്‍ത്തിയാക്കാന്‍ എമ്പുരാന്‍ ടീമിന് സാധിച്ചു. അതില്‍ സിനിമയിലെ എല്ലാവര്‍ക്കും പങ്കുണ്ടെങ്കിലും ഇവയെല്ലാം സാധ്യമാക്കിയത് പൃഥ്വിരാജിന്റെ വിഷനും നേതൃപാടവവുമാണെന്നും സുപ്രിയ പറഞ്ഞു. എമ്പുരാന്‍ ലൊക്കേഷനിലെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *