“റിമയുടെ ആ പ്രവർത്തി കാരണമാണ് സിനിമയിൽ എനിക്കുണ്ടായിരുന്ന അവസരങ്ങൾ കൂടി നഷ്ടമായത് !! സുരഭി ലക്ഷ്മി തുറന്ന് പറയുന്നു !
മലയാള സിനിമയുടെ പ്രശസ്തി ദേശിയ തലത്തിൽ എത്തിച്ച അഭിനേത്രിയാണ് നടി സുരഭി ലക്ഷ്മി, ഇരുപതോളം സിനിമകൾ അവർ മലയാളത്തിൽ ചെയ്തിരുന്നു, 2016 ലെ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ആളാണ് സുരഭി, ഇതേ ചിത്രത്തിന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു..
എന്നാൽ ഇത്രയും പുരസ്‌കാരങ്ങൾ നേടിയ അഭിനേത്രി എന്ന നിലയിൽ അവർക്ക് വീണ്ടും അവരുടെ കഴിവ് തെളിയിക്കിത്തക്ക വിധത്തിൽ പിന്നീട് മറ്റ് ശക്തമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല, ചെറിയ സിനിമകളിൽ പഴയതുപോലെ ചെറിയ വേഷങ്ങൾ മാത്രമാണ് സുരഭിയെ തേടി വന്നത്, പിന്നീട് ആ അവസരങ്ങളും കുറഞ്ഞു എന്നാണ് ഇപ്പോൾ സുരഭി തുറന്ന് പറയുന്നത്..
സീരിയൽ മേഖലയിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് സുരഭി, സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് സിനിമയിൽ മാര്‍ക്കറ്റില്ല എന്നാണ് പൊതുവെ സിനിമാക്കാര്‍ക്കിടയിലെ വിശ്വാസം. അതു കൊണ്ട് തന്നെ നമ്മൾ എത്ര കഴിവ് തെളിയിച്ചാലും വീണ്ടും അതികഠിനമായി പ്രവര്‍ത്തിക്കേണ്ടി വരും എന്ന് പറയുകയാണ് സുരഭി, തനിക്ക് ദേശിയ പുരസ്‌കാരം ലഭിച്ചതിനു ശേഷവും നല്ല വസരങ്ങൾ ഒന്നും വന്നില്ല, അത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നും സുരഭി പറയുന്നു…
അതിനു ചില സംഭവങ്ങൾ കാരണമാകാം എന്ന് പറയുകയാണ് താരം… 2016 പുരസ്‌കാരം ലഭിച്ചപ്പോൾ തന്റെ നാടായ നരിക്കുനിയില്‍ നാട്ടുകാർ എല്ലാവരും കൂടി എനിക്കൊരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിൽ അന്ന് പങ്കെടുക്കാൻ ‘ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍’ തുടങ്ങിയവർ അന്ന് അവിടെ എത്തിയിരുന്നു, അവരെല്ലാവരും പ്രസംഗിച്ചിരുന്നു..
അതിൽ പ്രസംഗത്തിനിടയിൽ നടി റിമ കല്ലിങ്കൽ ചില കാര്യങ്ങൾ പറഞ്ഞിരുന്നു, “ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാന്‍ എന്ന്”… അവർ തന്നോടുള്ള ഇഷ്ടം കൊണ്ടും വളരെ നല്ല ഉദ്ദേശത്തോടെയാണ് അത് അന്ന് പറഞ്ഞിരുന്നത് എന്ന് എനിക്കറിയാം പക്ഷെ അത് അന്ന് സിനിമ മേഖലയിൽ വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്.
ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ല എന്നും, അത്തരം വേഷങ്ങൾ എനിക്ക് തരരുത് എന്നൊരു തോന്നല്‍ സിനിമ മേഖലയിൽ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ എനിക്ക് സിനിമയിൽ അവസരം കുറയാന്‍ ഒരു കാരണമായി എന്നും സുരഭി ഏറെ വിഷമത്തിൽ പറയുന്നു… ചാൻസുകൾ കിട്ടാതെ ആയപ്പോൾ ഞാൻ വീണ്ടും അങ്ങോട്ട് അവസരം പലരോടും ചോദിച്ചു, നമുക്ക് പരിചയമുളളവരോടല്ലെ ചാന്‍സ് ചോദിക്കാന്‍ പറ്റൂ. പക്ഷേ അവരുടെ സിനിമയില്‍ നമുക്ക് പറ്റിയ വേഷം ഇല്ലായിരുന്നു.. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വന്തം അസ്ഥിത്വം നിലനിര്‍ത്താന്‍ കൂടുതല്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നുന്നുണ്ട് എന്നും ഏറെ വിഷമത്തോടെ സുരഭി പറയുന്നു…
Leave a Reply