
എന്റെ പ്രിയതമയ്ക്കും അഞ്ച് കുട്ടികളുടെ അമ്മയ്ക്കും ജന്മദിനാശംസകളും മാതൃദിനാശംസകളും ! രാധികക്ക് ആശംസകളുമായി സുരേഷ് ഗോപി !
സുരേഷ് ഗോപി എന്ന നടൻ നമ്മൾ ഓരോരുത്തരുടെയും ഇഷ്ട താരമാണ്. ആദ്യഹത്തിന്റെ ഓരോ സൽപ്രവർത്തികളും ഒരുപാട് പേർക്ക് പുതു ജീവിതവും ജീവനും തിരികെ നൽകുന്നു. അദ്ദേഹത്തിൽ നിന്നും സഹായം ലഭിച്ച ഒരാളെങ്കിലും ഒരു ദിവസം തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. അതെല്ലാം വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പരിതമക്ക് ജന്മദിന ആശംസയും അതോടൊപ്പം മാതൃദിന ആശംസയും അറിയിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപി രാധികയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു മനോഹര ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത് ഇങ്ങനെ, ‘എന്റെ പ്രിയതമയ്ക്കും അഞ്ച് കുട്ടികളുടെ അമ്മയ്ക്കും ജന്മദിനാശംസകളും മാതൃദിനാശംസകളും’.. ഒരു സൂപ്പർ വുമൺ ദിനം ആഘോഷിക്കാൻ പറ്റിയ ദിവസം എന്നും അദ്ദേഹം കുറിച്ചു….. ഇതിനുമുമ്പും രാധികയെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം എത്തിയിരുന്നു.. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് രാധിക എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, രാധിക മാത്രമല്ല അതെ അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും എല്ലാവരും അതുപോലെ എനിക്ക് കിട്ടണം എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഒരു ഗായിക കൂടിയായ രാധിക തന്റെ ജീവിവത്തിൽ എത്തിയ കഥ എപ്പോഴും ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടാറുണ്ട്… ഒരിക്കൽ പോലും രാധികയെ കാണാതെയാണ് സുരേഷ് ഗോപി തന്റെ വിവാഹം ഉറപ്പിച്ചത്. അതിനൊരു കാരണമുണ്ട്. നടന്റെ വീട്ടിൽ നാല് ആൺമക്കൾ ആയിരുന്നു, പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക്ക് ഉടൻ ഒരു മരുമകളെ കൊണ്ടുവരാൻ അച്ഛനും അമ്മയും ആഗ്രഹിക്കുകയായിരുന്നു. അവർ തന്നെയാണ് രാധികയെ സുരേഷ് ഗോപിക്ക് വേണ്ടി കണ്ടെത്തുന്നത്, അവർ രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന സുരേഷ് ഗോപിയെ വിളിച്ച് അച്ഛൻ പറഞ്ഞു, ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു.
അച്ഛനോട് അദ്ദേഹം പറഞ്ഞു.. എനിക്ക് ഒന്നും ആലോചിക്കാനില്ല എനിക്ക് പെൺകുട്ടിയെ കാണേണ്ട ആവിശ്യമില്ല, കാരണം എനിക്ക് ഒരു ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം, അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്.
Leave a Reply