
മോഹന്‍ലാലിന്റെ ഹീറോയിസം കാണിക്കാനുള്ള സിനിമയല്ല മരക്കാര്‍ ! കീർത്തിയെ കുറിച്ച് തെറ്റായി പറയുന്നത് ഞാൻ പൊറുക്കില്ല ! സുരേഷ് കുമാർ പ്രതികരിക്കുന്നു !
ഇപ്പോൾ എങ്ങും എവിടെയും സംസാര വിഷയം മരക്കാർ സിനിമയും അതിന്റെ വിജയ പരാജയ കഥകളുമാണ്, അത്തരത്തിൽ നിർമാതാവ് സുരേഷ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇപ്പോൾ സിനിമ നിർമ്മാതാക്കളുടെ നടു ഓടിക്കുന്നത് താരങ്ങളുടെ പ്രതിഫല തുകയാണ് എന്നും ഓരോ താരങ്ങളും അവരുടെ പ്രതിഫലം കൂട്ടികൊണ്ടുവരികയാണ്.നമ്മുടെ വരുമാനത്തിന് അനുസരിച്ചല്ല പ്രതിഫലം പറയുന്നത്. നടനും സംവിധായകനും നിര്‍മ്മാതാവിന്റെ അവസ്ഥ അറിഞ്ഞു പെരുമാറണം. എനിക്ക് മാത്രം കിട്ടണം എന്ന ചിന്ത കളയണം. കൂടെയുള്ള എല്ലാവര്ക്കും കിട്ടണമെന്നാണ് എന്റെ മനോഭാവം എന്ന് സുരേഷ് കുമാര്‍ പറയുന്നു.
സിനിമ നിർമ്മിക്കുന്ന ആൾക്ക് ഒന്നും കിട്ടരുത് എന്ന് ചിന്തിക്കുന്ന താരങ്ങളും നമുക്ക് ചുറ്റുമുണ്ട്. അത് ശരിയല്ല. പണ്ട് നസീര്‍ സാര്‍ ഒരു പടം പൊട്ടിയാല്‍ അടുത്ത പടം സൗജന്യമായി ചെയ്തുകൊടുക്കുമായിരുന്നു. അത്രത്തോളമൊന്നും വേണ്ട. പക്ഷേ, ഒരു പടം പരാജയമായാല്‍ അവൻ പോയി തകരട്ടെ എന്ന് ചിന്തിക്കരുത്. എന്തായാലും കുറേ ദിവസം നമ്മൾ അയാളുടെ ചോറുണ്ടതല്ലേ എന്ന് ആലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാൾക്ക് ഒരു വീഴ്ച പറ്റിയാൽ അയാളെ കൈപിടിച്ച് ഉയർത്തണം. എത്ര വലിയ നടനായാലും, നടിയായാലും സംവിധായകനായാലും അങ്ങനെ തന്നെ ചിന്തിക്കണം. ഒരു 150 പടം ഇറക്കിയാല്‍ അതില്‍ കാശുണ്ടാക്കുന്നത് വെറും 20 പടം മാത്രമായിരിക്കും. ബാക്കി സിനിമ എല്ലാം പൊട്ടിപോകുകയാണ്. അതുപോലെ തന്നെ കുറേപേർ കാശ് കളയാൻ വരുന്നുണ്ട്. അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു.

അതുപോലെ കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷിനെ ഒരാള്‍ മ ദ്യ പിച്ച് തെ റി വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം എടുക്കുന്ന സമയത്താണ് ഒരാള്‍ കീര്‍ത്തിയെ തെറി വിളിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ആ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് മോഹന്‍ലാലാണെന്നും തെറി വിളിച്ചവനെ വെറുതെ വിടില്ലെന്നും സുരേഷ് കുമാര്‍.
അണ്ണാത്തെ എന്ന സിനിമ കണ്ടിട്ട് ഇറങ്ങിയ ആളാണ് കീര്‍ത്തിയെ പ ച്ച ത്തെ റി വിളിക്കുന്നത്. കുമ്മായം എന്നോ പേരുള്ള ഒരു യൂട്യൂബ് ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഒരുത്തന് വെ ള്ള ടിച്ച് ചീ ത്ത പറയുക, അത് എടുത്ത് പ്രചരിപ്പിക്കുന്നവനെ വേണം ആദ്യം പിടിക്കാന്‍. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. നമ്മുടെ കുട്ടികളെ തെറി വിളിക്കതാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും സുരേഷ് പറയുന്നു. നീ കേസ് കൊടുക്കണം, എന്നിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്. അതുപോലെ മരക്കാർ സിനിമ പറയുന്നത് ഒരു ചരിത്രമാണ് അതിൽ മോഹൻലാലിൻറെ ഹീറോയിസം കാണിക്കാനുള്ള ചിത്രമല്ല, മരക്കാർ മരണപ്പെടുകയാണ് ചരിത്രം, അല്ലാതെ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മോഹൻലാലിനെ അവതരിപ്പിക്കാൻ കഴിയില്ല. പിന്നെ സിനിമക്ക് കുറച്ച് നീളം കൂടിപ്പോയെന്ന് തോന്നിയെന്നും സുരേഷ് പറയുന്നു.
Leave a Reply