
മക്കളുടെ ഇഷ്ടം പറയുമ്പോൾ അവരെ പിരിക്കാനല്ല നോക്കേണ്ടത്, അവരെ കൂട്ടിച്ചേർത്ത് നല്ലരീതിയിൽ ജീവിതം മുന്നോട്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത് ! കീർത്തിയുടെ വിവാഹത്തെ കുറിച്ച് സുരേഷ് കുമാർ
മലായാളികൾക്ക് വളരെ പ്രിയപ്പെട്ട താര കുടുംബമാണ് മേനക സുരേഷ് കുമാറിന്റേത്. ഇവരുടെ ഇളയ മകൾ കീർത്തി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കീർത്തിയുടെ വിവാഹം നടന്നത്. ആന്റണി തട്ടിൽ ആയിരുന്നു വരൻ, പതിനഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഗോവയിൽ വെച്ചാണ് വിവാഹം നടന്നത്. ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് അച്ഛൻ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, റെഡ് എഫ് എം മലയാളത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് മകളുടെ വിവാഹ ചടങ്ങിലെ വിശേഷങ്ങൾ സുരേഷ് കുമാർ പങ്കിട്ടത്. നല്ല രസമായി ഓർഗനൈസ് ചെയ്തു. നല്ല രീതിയിൽ വിവാഹം നടന്നു എന്നാണ് അദ്ദേഹം പറയുന്നത്.
വാക്കുകൾ വിശദമായി.. എല്ലാം വളരെ മനോഹരവും രസകരവുമായിരുന്നു, വന്ന പിള്ളേരൊക്കെ അടിപൊളിയായി ആഘോഷിച്ചു. എന്റെ കസിൻസും അവരുടെ പിളേളരും. കുട്ടികളുടെ കൂട്ടുകാരും അങ്ങനെ എല്ലാവരും ചേർന്ന് അടിപൊളിയായി വിവാഹം ശരിക്കും ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നു. നമുക്കിത് നോക്കിനിന്ന് കാണുക എന്നത് മാത്രമാണ്. എന്നുവെച്ചാൽ നല്ല രീതിയിൽ ഓർഗനൈസിഡ് ആയിരുന്നു. എല്ലാം നന്നായിട്ട് പോയി.
എല്ലാം ഈശ്വരാനുഗ്രഹം എന്നാണ് എനിക്ക് പറയാനുള്ളത്. ബ്രാഹ്മണ സ്റ്റൈലിൽ ആയിരുന്നു ആദ്യത്തെ ചടങ്ങുകൾ. വൈകിട്ട് ക്രിസ്ത്യൻ ആചാരപ്രകാരം ആയിരുന്നു വിവാഹം. ഒരു മോതിരം മാറ്റം നടത്തി. എന്റെ സ്റ്റൈൽ ഒക്കെ പിന്നാലെ വരും. ഓരോ ലുക്കിൽ ആയിരുന്നു. രാവിലെയും ഉച്ചക്കും വൈകിട്ടും ഒക്കെ ഓരോ ലുക്കിൽ ആയിരുന്നു വിവാഹം. വിവാഹ വീഡിയോ ഇനി ഒടിടിയിലാണോ റിലീസ് എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ അതിനെ കുറിച്ചൊന്നും ചോദിച്ചിട്ടില്ല.

എല്ലാവരുടെയും ഫോൺ വാങ്ങിവെച്ചിട്ടാണ് അകത്തേക്ക് വിടുന്നത്, എന്റെ ഉൾപ്പടെ, അതുകൊണ്ട് ഒരു സെൽഫി പോലും ആർക്കും എടുക്കാൻ കഴിഞ്ഞില്ല. ഒരു പത്ത് ദിവസം കഴിയുമ്പോഴേക്ക് കീർത്തി തന്നെ ഫോട്ടോസ് കൂടുതൽ റിലീസ് ചെയ്യുമായിരിക്കും. ഇപ്പോൾ പഴയ കാലമൊന്നുമല്ല, അവരുടെ കല്യാണം അവർക്കിഷ്ടം പോലെ നടത്തണ്ടേ. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ നടക്കേണ്ടത്. അവൾക്കിഷ്ടപ്പെട്ടു. പത്ത് പതിനഞ്ച് കൊല്ലമായി ഇഷ്ടപ്പെട്ട രണ്ടുപേരെ പിരിക്കാനല്ലല്ലോ ശ്രമിക്കേണ്ടത്. അതുകൊണ്ടാണല്ലോ ഈ കല്യാണത്തിന് തന്നെ നമ്മൾ സമ്മതിച്ചത്. അവരെ കൂട്ടിച്ചേർത്ത് നല്ലരീതിയിൽ ജീവിതം മുന്നോട്ടുപോകാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അതാണ് ഒരച്ഛന്റെ കടമ. ആ കടമ കൃത്യമായി നിർവഹിച്ചു എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
അതേസമയം ആന്റണി പ്രൊഫെഷൻ കൊണ്ട് എഞ്ചിനീയറായ ആൻ്റണി, മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ മുഴുവൻ സമയ ബിസിനെസ്സ് കാരനായി മാറിക്കകഴിഞ്ഞു.. സോഷ്യൽ മീഡിയ പ്രൊഫൈൽ നോക്കുമ്പോൾ കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിൻ്റെ ഉടമ കൂടിയാണ്. കൂടാതെ ആന്റണി കേരളത്തിൽ ഹോസ്പിറ്റാലിറ്റി ബിസിനസ്സിലും സജീവമാണ്. അത് കൂടാതെ കൊച്ചിയിലും തിരുവനന്തപുരത്തുമായി റിസോർട്ട് ശൃംഖലയും ആന്റണിക്ക് സ്വന്തമായുണ്ട്. മാത്രമല്ല ദുബായിലും ചെന്നൈയിലും ബിസിനെസ്സ് കേന്ദ്രങ്ങളും ആൻ്റണി തട്ടിലിനുണ്ട്.
Leave a Reply