
അവനും കുടുംബമില്ലേ, മുന്നോട്ട് ഒരു ജീവിതമില്ലേ ! ആ പയ്യന് കീര്‍ത്തിയുടെ ആരാണെന്ന് തുറന്ന് പറഞ്ഞ് സുരേഷ് കുമാർ !
മലയാള സിനിമക്ക് അഭിമാനമായി മാറിയ നടിയാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമയിൽ എത്തിയ കീർത്തി മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി നായികയായി എത്തുകയും ശേഷം ഇന്ന് തെന്നിന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള നായിക നടിയായി കീർത്തി മാറിക്കഴിഞ്ഞു. പലപ്പോഴും കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അതെല്ലാം തെറ്റാണ് എന്റെ വിവാഹ കാര്യം ഞാൻ തന്നെ നിങ്ങളെ ആയിരിക്കും എന്ന് പലപ്പോഴായി കീർത്തിയും കുടുംബവും പറഞ്ഞിരുന്നു.
അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കീര്‍ത്തി സുരേഷും ഫര്ഹാന് ബിന്‍ ലിഖായത്തും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറഞ്ഞുണ്ട് കീത്തിയുടെ അച്ഛനും പ്രശസ്ത നിർമ്മാതാവുമായ സുരേഷ് കുമാർ പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ഫര്‍ഹാനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്നും തന്റെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ഇയാളല്ലെന്നും പറഞ്ഞ് കീര്‍ത്തി രംഗത്തെത്തിയിരുന്നു.

സുരേഷ് കുമാർ പറയുന്നത് ഇങ്ങനെ, എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന് കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്.
ഈ കാര്യത്തെ കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി പേര് എന്നെ വിളിക്കുന്നുണ്ട്. സത്യത്തിൽ ഇത് വളരെ കഷ്ടമാണ്. ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്ഹാന്. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ.. അവനും മുന്നോട്ട് ജീവിതമില്ലേ.. ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
Leave a Reply