
ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല ! വിവാഹം മതപരമായ ചടങ്ങാകില്ല ! മകളുടെ വിവാഹത്തെ കുറിച്ച് അച്ഛൻ സുരേഷ് കുമാർ പറയുന്നു !
നടി മേനകളുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയാണ്. ഇപ്പോൾ തന്റെ ബോളിവുഡ് അരങ്ങേറ്റവും നാടത്തിയ കീർത്തി ഇപ്പോഴിതാ തന്റെ വിവാഹത്തിന് തയ്യാറാക്കുകയാണ്. ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീർത്തിയെ വിവാഹം ചെയ്യാൻ പോകുന്നത്. ഈ ഡിസംബർ 12ന് ഗോവയില്‍ വച്ച് നടക്കും. ഈ മാസം 25 ന് വിവാഹ നിശ്ചയം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 15 വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തെ കുറിച്ച് അച്ഛൻ സുരേഷ് കുമാർ പറയുന്നതിങ്ങനെ, ബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആൻ്റണി. ആൻ്റണിയും കീർത്തിയും അവരുടെ സ്കൂൾ കാലം മുതൽ പരസ്പരം അറിയാമെന്നും 12 ക്ലാസ് മുതൽ ശക്തമായ സൗഹൃദം നിലനിർത്തിയിട്ടുണ്ട്. വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം. രണ്ട് മത വിശ്വാസം വിവാഹത്തിന് തടസമാകുമെന്ന ആശങ്ക ഉണ്ടായിരുന്നു.
എന്നാൽ, ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല. വിവാഹം മതപരമായ ചടങ്ങാകില്ല. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കില്‍ തന്നെ രണ്ട് മതവിഭാഗത്തിനും തുല്യ പരിഗണന നല്‍കുന്ന വിധത്തില്‍ ആയിരിക്കും വിവാഹം എന്നാണ് സുരേഷ് കുമാർ പറയുനത്ത്. താനും ആന്റണിയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇങ്ങനെ കാര്യങ്ങൾ തീരുമാനിച്ചതെന്നും സുരേഷ് കുമാർ പറയുന്നു.

അതുപോലെ കീർത്തിയുടെ ഭാവി വരാനായി ആന്റണിയെ കുറിച്ചുള്ള റിപ്പോർട്ടുകളും ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നു, പ്രൊഫെഷൻ കൊണ്ട് എഞ്ചിനീയറായ ആൻ്റണി, മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ മുഴുവൻ സമയ ബിസിനെസ്സ് കാരനായി മാറിക്കകഴിഞ്ഞു.. സോഷ്യൽ മീഡിയ പ്രൊഫൈൽ നോക്കുമ്പോൾ കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിൻ്റെ ഉടമ കൂടിയാണ്.
അതുകൂടാതെ മറ്റു റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം കേരളത്തിൽ ഹോസ്പിറ്റാലിറ്റി ബിസിനസ്സിലും സജീവമാണ്. അത് കൂടാതെ കൊച്ചിയിലും തിരുവനന്തപുരത്തുമായി റിസോർട്ട് ശൃംഖലയും ആന്റണിക്ക് സ്വന്തമായുണ്ട്. മാത്രമല്ല ദുബായിലും ചെന്നൈയിലും ബിസിനെസ്സ് കേന്ദ്രങ്ങളും ആൻ്റണി തട്ടിലിനുണ്ട്. ഏറെക്കാലമായി കീർത്തി സുരേഷിന്റെ പ്രണയ വിവാഹ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. മുൻപും ആത്മാർത്ഥ സുഹൃത്തിന്റെ പേരുകൾ ചേർത്തുവച്ചുകൊണ്ട് വാർത്തകൾ വന്നിരുന്നു. എന്നാൽ വിവാഹം ആകുമ്പോൾ ഉറപ്പായും അറിയിക്കും എന്നാണ് കീർത്തി പറഞ്ഞിരുന്നത്.
Leave a Reply