
എന്റെ പേഴ്സണല്‍ ലൈഫിലെ ഒരു ചെറിയ ലേഡി ലൗ ആണ് നൈല ഉഷ ! ചെറുപ്പം മുതൽ അറിയാവുന്ന ആളാണ് ! സുരേഷ് ഗോപി പറയുന്നു !
ഏവരും വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി നീണ്ട ഒരു ഇടവേളക്ക് ശേഷം പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാപ്പാൻ. ചിത്രം ഉടൻ തിയറ്ററിൽ എത്തും ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള, ജുവല്‍ മേരി, സാധിക വേണുഗോപാല്‍ തുടങ്ങി വലിയ താരനിരയാണ് എത്തുന്നത്. ചിത്രത്തിലെ നായിക കഥാപാത്രത്തെയാണ് നൈല പാപ്പനില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ആളാണ് നൈല ഉഷ. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൈല ഉഷയെ കുറിച്ചും ഗോകുലിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘നൈല സിനിമയില്‍ ഒരു ലേഡി ലൗ ആണ്. പിന്നെ എന്റെ പേഴ്സണല്‍ ലൈഫിലെ ഒരു ചെറിയ ലേഡി ലൗ കൂടിയാണ് നൈല. ഒരുപാട് വര്‍ഷങ്ങളായിട്ട് എനിക്ക് അറിയാവുന്ന ആളാണ് നൈല. അവളുടെ കല്യാണത്തിന് മുമ്പേ അറിയാം. എന്റെ വീടിന്റെ തറക്കല്ലിട്ട് പണി തുടങ്ങുന്ന ഘട്ടം മുതല്‍ മുറ്റത്ത് നിന്ന് എത്തി നോക്കുന്ന, ഒരു കൊച്ച് ഫ്രോക്ക് ഒക്കെ ഇട്ട് നില്ക്കുന്ന കുട്ടിയായി അറിയാം. 1993ലെ കാര്യമാണ്.

ഈ സിനിമയില്‍ നൈല നല്ലൊരു ഭാര്യയാണ്, അമ്മയാണ്. അതില്‍ കൂടുതല്‍ നൈലയെ പറ്റി പറയാന്‍ പറ്റില്ല. എനിക്ക് അതില്‍ വിലക്കുകളുണ്ട്, എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ തന്റെ അച്ഛനെ കുറിച്ച് ഗോകുൽ പറയുന്നത് ഇങ്ങനെ, എന്റെ അച്ഛനെ അന്നും ഇന്നും എന്നും ഞാൻ സൂപ്പർ സ്റ്റാർ ഫിഗറിലാണ് കാണുന്നത്. ഓർമവെച്ച നാൾ മുതൽ അങ്ങനെയെ കണ്ടിട്ടുള്ളു. സൂപ്പസ്റ്റാറിനോട് ഫാൻ പെരുമാറുന്ന രീതിയാണ് ഞാൻ പെരുമാറുന്നതും’ ഗോകുൽ പറഞ്ഞു. ഗോകുലിന്റെ ഈ മറുപടി എത്തിയതോടെയാണ് സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. ‘ആ ഒരു സമീപനം എന്നോട് കാണിക്കുന്നത് ഗോകുൽ മാത്രമാണ്. ബാക്കിയെല്ലാം എന്റെ തലയിൽ കയറി ഇരുന്ന് നിരങ്ങുവാണ്. ഇളയവനാണെങ്കിൽ അവൻ എന്റെ തല വെട്ടി ശാപ്പിടും. അങ്ങനത്തെ ഒരുത്തനാണ് അവൻ.
അതുപോലെ എന്നെ കുറിച്ച് മോശമായി ഒരു പോസ്റ്റ് ഇട്ട ആൾക്ക് ഗോകുൽ മറുപടി കൊടുത്തപ്പോൾ ഒരു തിരിച്ചടി എന്ന തരത്തിലാണ് എല്ലാവരും അതിനെ എടുത്തത്. ഗോകുൽ മറുപടി കൊടുത്തത് കണ്ടപ്പോൾ ഞാൻ ആ പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനേയും അമ്മയേയും ഞാൻ ആ നിമിഷം ഓർത്തുപോയത്. അത് എന്നിൽ വിഷമം ഉണ്ടാക്കി, അതുകൊണ്ട് ഞാൻ പിന്നെ ഗോകുലിനെ വിളിച്ചതേയില്ല. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്കുണ്ടായ അതെ ചിന്തകൾ ഗോകുലിനും ഉണ്ടായതായി അവൻ പറയുന്നത് കേട്ടു. അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു എന്റെ മോനാടാ നീ….’ സുരേഷ് ഗോപി പറഞ്ഞു.
Leave a Reply