
ചിത്ര എന്റെ വാമ ഭാഗമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ! എന്റെ വാക്കുകൾ മറ്റുള്ളവർ വളച്ചൊടിച്ചതാണ് ! തന്റെ ആ ഒരിറ്റു ഇഷ്ടത്തെ കുറിച്ച് സുരേഷ് ഗോപിയുടെ വാക്കുകൾ !
മലയാളികളുടെ അഭിമാനമായ ആളാണ് കെ എസ് ചിത്ര. ഇന്ന് ചിത്രയുടെ അറുപതാമത് ജന്മദിനമാണ്, ലോകമെങ്ങുനിന്നും ചിത്രക്ക് ആശംസകൾ അറിയിക്കുകയാണ്. ആ കൂട്ടത്തിൽ ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിലെ പാടാം നമുക്ക് പാടാം എന്ന പരിപാടിയിൽ അതിഥിയായി സുരേഷ് ഗോപി എത്തുകയും വേദിയിൽ സുരേഷ് ഗോപിയും ചിത്രയും ഒരുമിച്ച് ഗാനം ആലപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതേ വേദിയിൽ വെച്ച് ഗായിക റിമി ടോമി പറഞ്ഞ ചില വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്ന വാക്കുകളാണ് റിമി വേദിയിൽ പറഞ്ഞത്.. ചിത്ര എന്റെ വാമഭാഗമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹചിരുന്നു എന്ന് സുരേഷ് ഏട്ടൻ പറഞ്ഞിരുന്നില്ലേ എന്ന് ചോദിക്കുമ്പോൾ നാണം കൊണ്ട് ചിത്രയെ റിമിയെ തടയുന്നതും, ചമ്മലോടെ എന്റെ വാക്കുകൾ പലരും വളച്ചൊടിച്ചതാണ് എന്നും സുരേഷ് ഗോപിയും പറയുന്ന വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.
റിമി ടോമി ഇത് പറയുമ്പോൾ തന്റെ വാക്കുകളേ പലരും വളച്ചൊടിച്ചതാണ് എന്നും, ചിത്രയുടെ ആദ്യത്തെ ഗാനമായ പൂവേ പൂച്ചൂടവാ അതിലെ പാട്ടുകൾ, നോക്കെത്താ ദൂരത്ത് കണ്ണും നട്ടു ആ ചിത്രത്തിലെ ഗാനങ്ങൾ അതിലെ പാട്ടുകൾ കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് ഇതെന്റെ വാമമായി കിട്ടിയിരുന്നെങ്കിൽ എന്ന് പറയുകയായായിരുന്നു, അന്നത്തെ ലക്ഷകണക്കിന് ആരാധകരിൽ ഒരാളായിരുന്ന എന്റെ ഒരു ആഗ്രഹമായിരുന്നു അതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.. ഇപ്പോൾ ഈ വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്.
Leave a Reply