ഇന്ദ്രൻസിനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും തീരില്ല ! അദ്ദേഹം തന്ന തുണിയിലാണ് എന്റെ പൊന്നുമകൾ അന്ത്യ വിശ്രമം കൊള്ളുന്നത് ! സുരേഷ് ഗോപി പറയുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. ഇന്നദ്ദേഹം ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും എന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ നമുക്ക് അതിലും പ്രിയങ്കരനായ നടൻ ഇന്ദ്രസിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. നമുക്ക് ഏവർക്കും അറിയാവുന്ന ഒന്നാണ് സുരേഷ് ഗോപിയുടെ ആദ്യ മകൾ ലക്ഷ്മി ഈ ലോകത്തോട് വിടപറഞ്ഞത്.
മകളുടെ ഓർമ്മകൾ അദ്ദേഹം ഇന്നും പങ്കുവെക്കാറുണ്ട്. ആ ഓണ കാലത്ത് അദ്ദേഹം ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു. അതുകൊണ്ടു തന്നെ മകളുടെ ആദ്യ ഓണത്തിന് അദ്ദേഹത്തിന് ഒരു ഉരുള ചോറ് മകൾക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല എന്നും, എന്നാൽ തൊട്ടടുത്ത ഓണമുണ്ണാൻ എന്റെ മകൾ ലക്ഷ്മി ഉണ്ടായിരുമില്ല. അത് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വേദനയാണെന്നും പലപ്പോഴും സുരേഷ് ഗോപി തുറന്ന് പറഞ്ഞിരുന്നു.
എന്റെ കുഞ്ഞിന് അവസാനമായി നൽകേണ്ടിയിരുന്ന ആ ഒരു ഉരുള ചോറ് അവർ എനിക്ക് നിശേഷിച്ചതാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു, തമ്പി കണ്ണന്താനത്തിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു അന്ന് അവിടെ നടന്നിരുന്നത്, താൻ ആ ഓണത്തിന് ഒന്ന് വീട്ടിൽ വരെ പോയിട്ട് വരാമെന്ന് പറഞ്ഞിരുന്നു എങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രമായത് കൊണ്ട് തന്നെ അവർ വിട്ടിരുന്നില്ല, അതുകൊണ്ട് എന്റെ മകൾക്ക് നൽകേണ്ട ആ ഒരു ഉരുള ചോറ് അവർ നിഷേധിച്ചതാണെന്നും അദ്ദേഹം ഇപ്പോഴും പറയുന്നു. അതേസമയം അദ്ദേഹം നടൻ ഇന്ദ്രൻസും തന്റെ മകളുമായി ബന്ധപ്പെട്ട ഒരു വലിയ ആത്മബന്ധം തുറന്ന് പാറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
അന്ന് വസ്ത്ര അലങ്കാരകൻ ആയിരുന്നു ഇന്ദ്രൻസ്. ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്. അതിൽ ഒരു സീനിൽ മഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് ഞാൻ ധരിച്ചിരുന്നത്. ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് പ്രകാരം അദ്ദേഹം ആ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് എനിക്ക് തന്നെ പൊതിഞ്ഞ് തന്നു. വലിയ ഇഷ്ടമുള്ളത്കൊണ്ട് ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു. ആ സമയത്താണ് എന്റെ മകൾ ലക്ഷ്മിയെയും ഭാര്യയെയും എന്റെ അനിയനെ ഏൽപ്പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു. അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.
ആ പകടമറിഞ്ഞ് ആശുപത്രിയിലേക്ക് ഞാൻ ഓടി ചെന്നു. എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പിൽ കുതിർന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് നന്ദിയും സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറയുന്നു.
Leave a Reply