
ഏറെ വേദനയോടെ ഇറങ്ങി പോയ അതേ സ്ഥലത്തേക്ക് രാജകീയ തിരിച്ചുവരവ് നടത്തി സുരേഷ് ഗോപി ! വേദിയിലേക്ക് മാസ് എന്‍ട്രി, പൊന്നാടയണിയിച്ച് സ്വീകരണം !
സുരേഷ് ഗോപി ‘അമ്മ താര സംഘടനയിൽ നിന്നും വളരെ വിഷമത്തോടെ ഇറങ്ങിപോയ സംഭവം എല്ലാ മലയാളികൾക്കും അറിയാം. അന്ന് ആ സംഭവത്തെ കുറിച്ച് സുരേഷ് ഗോപി തന്നെ പറഞ്ഞിരുന്നത് ഇങ്ങനെ, 97 കാലഘട്ടത്തിൽ താൻ വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യൻ ഡ്രീംസ്’. വളരെ വിജയകരമായ പരിപാടി ആയിരുന്നു അത്. അതെ പരിപാടി നാട്ടിൽ തിരുവനന്തപുരത്ത് കാൻസർ സെന്ററിനും, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടിയും, പിന്നെ പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടിക്കായും ഫണ്ട് ശേഖരണത്തിനായി നാട്ടിൽ അഞ്ച് സ്റ്റേജ് ചെയ്തിരുന്നു.
അതിന്റെ പേരിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഞങ്ങൾ ഈ ഷോ എല്ലായിടങ്ങളിലും അവതരിപ്പിച്ചത്. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക്, അവരുടെ കാരുണ്യ പ്രവർത്തങ്ങൾക്കായി തരുമെന്നും താൻ അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. പക്ഷെ ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു. അന്ന് അമ്മയിൽ എനിക്കതിരെ ജഗദീഷേട്ടനും ജഗതി ശ്രീകുമാറും ആ മീറ്റിംഗിൽ തന്നെ ഇരുത്തി പൊരിച്ചു. കാരണം ആ ഷോ നടത്തിയ ആൾ അമ്മയിലേക് കൊടുക്കാം എന്ന് പറഞ്ഞ തുക കൊടുത്തിരുന്നില്ല. ‘അയാൾ അത് അടയ്ക്കാത്തിടത്ത് താൻ അടക്കുമോ’ എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. എങ്കിലും ആ ‘താൻ’ എന്ന വിളി ഞാൻ പൊറുക്കില്ല. അത് എനിക്ക് വലിയ വിഷമമായി.

ഒടുവിൽ അപമാനം ഒരുപാടായപ്പോൾ സഹികെട്ട് എനിക്ക് തിരിച്ചു പറയേണ്ടി വന്നു. ‘അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും’ എന്ന് എഴുനേറ്റ് നിന്ന് പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. എന്നാണ് അദ്ദേഹം പറഞ്ഞരുന്നത്. ഇന്ന് ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അതേ വേദിയിലേക്ക് അദ്ദേഹത്തെ രാജകീയമായി വരവേൽക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമ്മയുടെ ഉണർവ് എന്ന പരിപാടിയിൽ വിശിഷ്ട അഥിതിയായി ക്ഷണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. ആരോഗ്യ പരിശോധനാ ക്യാമ്ബും അംഗങ്ങളുടെ ഒത്തുചേരലും ചേര്‍ന്ന ‘ഉണര്‍വ്വ്’ എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടാണ് താരം എത്തിയത്. സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.
Leave a Reply