
സിംഹവാലൻ ആയും, പൂച്ച കടിച്ചതായും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമലത കഴിഞ്ഞതുകൊണ്ട് വടിച്ചു കളഞ്ഞിട്ടുണ്ട് ! പ്രതികരിച്ച് സുരേഷ് ഗോപി !
മലയാള സിനിമയുടെ അഭിമാനമായ താരമാണ് സുരേഷ് ഗോപി. അദ്ദേഹം ഇന്ന് ഒരു ജന സേവകൻ കൂടിയാണ്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം വിമർശിക്കപ്പെടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഫേസ്ബുക്കിൽ ഇല്യാസ് മരക്കാര്‍ എന്ന പേജില്‍ ന്നും ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഒരു സൈഡില്‍ നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ സിംഹവാലന്‍ കുരങ്ങിന്റെ എഡിറ്റ് ചെയ്ത മുഖവും ആണ് വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്. ഇതിനുള്ള മറുപടി വൈകാതെ തന്നെ പലരും എത്തിയിരുന്നു.
എന്നാൽ അതിൽ ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഗോകുൽ സുരേഷ് എന്നെഴുതിയ ഒരു പ്രൊഫൈലിൽ നിന്നും ഇതിനുള്ള മറുപടി എത്തിയതോടെ സംഭവം കൂടുതൽ ശ്രദ്ധനേടി, ഗോകുലിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മാസ് മറുപടി. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട് . എന്നാൽ മറ്റൊരു പ്രധാന കാര്യം ഇത് ഗോകുൽ സുരേഷിന്റെ ഒഫിഷ്യൻ അക്ക്വണ്ടിൽ നിന്നും അല്ല മറുപടി എത്തിയിരിക്കുന്നത്. എന്നിരുന്നാലും ഈ മറുപടി ഒരു മകൻ എന്ന നിലയിൽ ഗോകുൽ തന്നെ നൽകിയതായിട്ടാണ് ആരാധകരും ഏറ്റെടുത്തിരിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എത്തിയിക്കുകയാണ്, തന്റെ നരച്ച ആ താടി അദ്ദേഹം നീക്കം ചെയ്ത ഒരു ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ പൂച്ച കടിച്ചതായും, പാപ്പാഞ്ഞി ആയും, സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവിശ്യത്തിലേക്കുള്ള എന്റെ ചുമലത കഴിഞ്ഞതുകൊണ്ട് വടിച്ചുകളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്.. എന്നും അദ്ദേഹം തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചു..
Leave a Reply