
ഓരോ കുഞ്ഞ് മക്കളിലും ഞാൻ കാണുന്നത് എന്റെ മക്കളെയാണ് ! തനിച്ചല്ല ! ചാന്ദിനിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായവുമായി സുരേഷ് ഗോപി !
അടുത്തിടെ കേരളക്കരയെ ആകെ വിഷമത്തിലാക്കിയ ഒന്നായിരുന്നു ചാന്ദിനി എന്ന അഞ്ചു വയസുകാരിയുടെ വേർപാട്, ഇന്നും ആ നാട് ആ നടുക്കത്തിൽ നിന്നും കരകയറിയിട്ടില്ല. ഇപ്പോഴിതാ ആ കുഞ്ഞുമകളുടെ കുടുംബത്തിന് വേണ്ടി അഞ്ചു ലക്ഷം രൂപ സഹായവുമായി എത്തിയിരിക്കുകയാണ് നാൻ സുരേഷ് ഗോപി. ഇതിന് മുമ്പും തന്റെ ഭാഗത്തുനിന്നും വളരെ വലിയ തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ള ആളാണ് സുരേഷ് ഗോപി.
വളരെ ചെറിയ പ്രായത്തിൽ അദ്ദേഹത്തിന് നഷ്ടമായ മകൻ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് അദ്ദേഹം ഈ സഹായം ചെയ്യുന്നത്. അത്തരത്തിൽ മകൾ ലക്ഷ്മിയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും.

ഒരു അഭിനേതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി. തന്റെ ആ മകളുടെ പേരിൽ അദ്ദേഹം നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റ് ന്റെ പേരിൽ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം എന്നാണ് ആരാധകരുടെ കമന്റുകൾ.
Leave a Reply