കടം കയറി ദുരിതത്തിലായ 74 വയസുള്ള അമ്മയുടെ ലോട്ടറി കച്ചവടം ! ആ കൈകൾ ചേർത്ത് പിടിച്ച് സുരേഷ് ഗോപി ! കയ്യടിച്ച് ജനങ്ങൾ !

സുരേഷ് ഗോപി  ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹം ചെയ്യുന്ന സൽപ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, തന്റെ കണ്മുന്നിൽ കാണുന്ന ഓരോ ദുരിതങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ അദ്ദേഹം കാണിക്കുന്ന ആ മനസ് അത് വളരെ അതികം സന്തോഷം നൽകുന്ന ഒന്നാണ്. ഇപ്പോഴിതാ അതുപോലെ ആരോരുമില്ലാത്ത ഒരു നിർധനയായ ഒരമ്മയുടെ കണ്ണീരൊപ്പാൻ സുരേഷ് ഗോപി മുന്നോട്ട്വന്നിരിക്കുകയാണ്.

നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേരെ കാണാറുണ്ട്, അത്തരത്തിൽ കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍ക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി മുന്നോട്ട് വന്നിരിക്കുകയാണ്.  വ്‌ലോഗര്‍ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്.

ആ അമ്മയുടെ ദയനീയമായ അവസ്ഥ കണ്ട് നിലവിലുള്ള കടബാധ്യത അടച്ച് തീർത്ത്  ബാങ്കില്‍ നിന്നും ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സുശാന്തിന്റെ ഈ വിഡിയോ വൈറലായത്. എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് പോസ്റ്റ് ചെയ്തത്.     ഇത്രയും പ്രായം ആയിട്ടും തന്റെ ദുരിതങ്ങൾ കാരണം ആ അമ്മ തെരുവിൽ ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം നോക്കുന്നത്.

രണ്ടുമക്കൾ ഉണ്ടായിരുന്നു അവർ രണ്ടുപേരും ഹൃദ്രോഗിയാണ്, അതിൽ ഇളയ മകൻ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു. വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന്.  മൂത്തമകനും ഹൃദ്രോഗിയാണ്. ലോട്ടറി വിൽപ്പനക്കിടയിലും ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് പറ്റിച്ച് പണം തരാതെ കൊണ്ടുപോയി. അത് വേദനയാണെന്നും അവര്‍ പറഞ്ഞു.

ആകെ ഉള്ളത് നാല് സെന്റും അതിലൊരു വീടുമുണ്ട്. പ്രളയം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കിട്ടി. അതും ഉള്ളതെല്ലാം വിറ്റ് വീടുപണിഞ്ഞു. അതില്‍ കിടക്കും മുമ്പേ മകന്‍ മരിച്ചു. ആ സങ്കടം വലിയതാണ്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു എന്ന സുശാന്ത് തന്നെ അറിയിച്ചിട്ടുണ്ട്. ആദ്യഹത്തിന്റെ ഈ പ്രവർത്തിക്കു കണ്ണീരോടെ നന്ദി പറയുകയാണ് ആ കുടുംബവും ഒപ്പം നാട്ടുകാരും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *