
വർഷങ്ങളായി നോമ്പ് നോക്കുന്ന ആളാണ് ഞാൻ ! കഴിക്കുന്ന പാത്രം വിരലുവെച്ച് വടിച്ചുകഴിക്കും ! അത് ഭക്ഷണത്തോടുള്ള ബഹുമാനം ! ഗണേഷ് കുമാറിന് മറുപടിയുമായി സുരേഷ് ഗോപി !
തൃശൂർ ലോകസഭാ സ്ഥാനാർഥികൂടിയായ സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടനും ഗതാഗത മന്ത്രിയുമായ കെബി ഗണേഷ് കുമാർ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു, നോമ്പ്കഞ്ഞി കുടിച്ച സുരേഷ് ഗോപിയെയാണ് അദ്ദേഹം നാടകം എന്ന നിലയിൽ പരിഹസിച്ചിരുന്നത്, ഇപ്പോഴിതാ അതിനു മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്, പരോക്ഷമായാണ് അദ്ദേഹം ഗണേഷ് കുമാറിനു മറുപടി നൽകിയത്. വർഷങ്ങളായി നോമ്പ് നോക്കുന്നയാളാണു താനെന്ന് നടനും , എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി . ബിസ്മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു . തൃശൂരിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
സുരേഷ് ഗോപിയുടെ ആ വാക്കുകൾ വിശദമായി, ‘ സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല ഞാൻ . അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക . 77, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം . പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനെ കണ്ടു ഞാനതു പഠിച്ചു. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെയൊരു പാരമ്പര്യമാണ് ഉള്ളത് .ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണ് . അതിനോട് പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിലൊക്കെ ഇതൊക്കെ കേൾക്കണോ എന്നും സുരേഷ് ഗോപി ചോദിക്കുന്നു.

ഗണേഷ് കു,മാർ അന്ന് സുരേഷ് ഗോപിയെ പരിഹസിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, ജീവിതത്തില്‍ നോമ്പ് കഞ്ഞി കാണാ,ത്ത വിധത്തില്‍ തള്ളവിരല്‍ ഇട്ട് നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപി. ആളുകളെ കബളിപ്പിക്കാനാണ് ഈ നാടകം. സുരേഷ് ഗോപി നിസ്കരിക്കുന്നതിന് മുമ്പുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയിരുന്നു. എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്കരിച്ച് കളയുമോ എന്നതായിരുന്നു. അഭിനയം ഭയങ്കരമായിരുന്നു. ഇതൊക്കെ പണ്ട് കേരളത്തില്‍ കണ്ടതാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ കോളേജ് തിരഞ്ഞെടുപ്പില്‍ കാണിച്ച അതേ നാടകമാണ് സുരേഷ് ഗോപിയും ഇപ്പോള്‍ ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.
കൂടാതെ അതുമാത്രമല്ല, സുരേഷ് ഗോപി മാതാവിന് സ്വർണ്ണ കിരീടം നല്കിയതെയും ഗണേഷ് കുമാർ പരിഹസിച്ചു, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മാതാവിന്റെ പള്ളികള്‍ കാണാതെയാണ് സുരേഷ് ഗോപി തൃശൂരില്‍ എത്തി കിരീടം സമര്‍പ്പിച്ചത്.
Leave a Reply