
കീര്‍ത്തിയും അധിക പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് തന്റെ നിലപാട് ! മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല ! സുരേഷ് കുമാർ !
മലയാള സിനിമ രംഗത്ത് ഇപ്പോൾ പല പ്രശ്നങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അച്ചടക്കമില്ലാത്തത്തിന്റെ പേരിൽ യുവ താരങ്ങളായ ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും ഇപ്പോൾ വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. അതിന്റെ ഒപ്പം താരങ്ങളുടെ പ്രതിഫലം കുറക്കണം എന്ന പ്രശ്നവും സിനിമ പ്രവർത്തകർ പറയുന്നു. അതിൽ പ്രധാനമായും നിർമ്മാതാവ് സുരേഷ് കുമാർ ഇതിന് മുമ്പും ഇതേ ആവിശ്യം ഉന്നയിച്ചിരുന്നു. കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരങ്ങളുടെ സിനിമകൾ ബോക്സ് ഓഫീസിൽ തകർന്ന് പോകുകയാണെന്നും, എങ്കിലും അടുത്ത പടത്തിനും ഇവർ പ്രതിഫലം കുറക്കുന്നില്ല തുടങ്ങിയ നിരവധി പരാതികൾ അദ്ദേഹം ഉന്നയിച്ചിരുന്നു.
എന്നാൽ സുരേഷ് കുമാറിന്റെ വാക്കുകൾ വലിയ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിന്റെ മകൾ കീർത്തി കോടികളാണ് പ്രതിഫലം വാങ്ങുന്നത് എന്ന രീതിയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു, ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി മറ്റ് ഭാഷകളില്‍ വാങ്ങുന്ന പ്രതിഫലത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്. ഇതിനോടാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്. മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല എന്നാണ് സുരേഷ് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

കീർത്തിയോടും വലിയ പ്രതിഫലം വാങ്ങരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീര്‍ത്തി മലയാളത്തില്‍ വാങ്ങുന്നത്. മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ. തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തിയേറ്ററുകളില്‍ ആള് കയറുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ നാല് മാസത്തിനിടെ ഇറങ്ങിയ എഴുപതിലധികം സിനിമകള്‍ വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്” എന്നാണ് സുരേഷ് കുമാര്‍ തുറന്നു പറയുന്നു.
തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായതോടെ കീർത്തി ഇപ്പോൾ ഒരു സിനിമക്ക് വാങ്ങുന്നത് 3 കോടി വരെയാണ്. കീർത്തിയുടെ ഏറ്റവും പുതിയ ചിത്രം ദസറ വലിയ വിജയമായിരുന്നു. മലയാളത്തിൽ ഇപ്പോൾ സൂപ്പര്‍താരങ്ങള്‍ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം. കോവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊരു വ്യവസായം ആണ്. അതിൽ എല്ലാവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ അത് വിജയകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു. ഇത്തരത്തിൽ ഇനി വലിയ പ്രതിഫലം ചോദിക്കുന്ന താരങ്ങൾ വീട്ടിൽ ഇരിക്കുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
Leave a Reply