
മര്യാദക്കാരൻമായ നടന്മാരും ഉണ്ട് ! ടോവിനോ ആ സിനിമക്ക് വളരെ കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയത് ! ടോവിനോയെക്കാളും താരമൂല്യമുള്ള കീർത്തി വാങ്ങിയത് ! സുരേഷ് കുമാർ !
മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ താരങ്ങൾ അവരുടെ പ്രതിഫലം കുറക്കണമെന്നാണ് പ്രൊഡ്യൂസർ അസോസിയേഷൻ ആവശ്യപെടുന്ന ഈ സാഹചര്യത്തിൽ നിർമ്മാതാവ് സുരേഷ് കുമാറിന്റെ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്, കീർത്തിയെയും ടോവിനോയെയും വെച്ച് സുരേഷ് കുമാർ നിർമ്മിച്ച ചിത്രമാണ് വാശി. ഇപ്പോഴിതാ വാശിയിൽ ടൊവിനോയും കീർത്തിയും വാങ്ങിയ പ്രതിഫലം സൂചിപ്പിച്ചിരിക്കുകയാണ് സുരേഷ് കുമാർ.
മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്, ടൊവിനോയേക്കാളും താരമൂല്യമുള്ള കീർത്തിക്കാണോ വാശിയിൽ പ്രതിഫലം കൂടുതൽ ലഭിച്ചതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. വാശിയുടെ ബഡ്ജറ്റിൽ പ്രശ്നമൊന്നും ഉണ്ടായില്ല. ടൊവിനോ അങ്ങനെയാെരു ബഡ്ജറ്റിലല്ല ആ പടത്തിൽ അഭിനയിച്ചത്. അതുകൊണ്ടാണ് ആ പടത്തിൽ ലാഭമുണ്ടാക്കാനായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരുണ്ട്. അങ്ങനെയൊരു ആളാണ് ടോവിനോ.
ടൊവിനോ പക്ഷെ ഈ സിനിമയിൽ അങ്ങനെയാെരു പ്രതിഫലമല്ല ചോദിച്ചത്. ചിലപ്പോൾ അതിലും കൂടുതൽ വാങ്ങുന്നയാളായിരിക്കും. മര്യാദക്കാരായ ആർട്ടിസ്റ്റുകളുമുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. പക്ഷെ പലരും വാങ്ങിക്കുന്നത് കൂടുതലാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കൂടെ നിന്ന് വർക്ക് ചെയ്യാൻ പറ്റുന്ന ചെറുപ്പക്കാരായ ആർട്ടിസ്റ്റുകളുണ്ട്. അതേസമയം ഫോണെടുക്കാത്തവരും ഉണ്ടെന്നും സുരേഷ് കുമാർ പറയുന്നു.

തന്റെ അച്ഛന്റെ സിനിമയിൽ കീർത്തി എത്രയാണ് പ്രതിഫലം വാങ്ങിയത് എന്ന ചോദ്യത്തിന്, മറുപടി ഇങ്ങനെ, പ്രതിഫലം കുറയ്ക്കാൻ പറയുമ്പോൾ മോളോടും കൂടി പറയെന്ന് പലരും പറയാറുണ്ട്. അവളോടും ഞാൻ ഇത് തന്നെയാണ് പറയാറ്. പ്രൊഡ്യൂസറുണ്ടെങ്കിലേ സിനിമയുള്ളൂയെന്ന് ഞാൻ എപ്പോഴും ഓര്മിപ്പിക്കാറുണ്ട്. അവൾ സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞപ്പോൾ അവളുടെ പടമെടുത്ത എല്ലാ പ്രൊഡ്യൂസേർസിനും മൊമന്റോ അയച്ച് കൊടുത്തു.
അത് സിനിമയുടെ പ്രൊഡ്യൂസറിനാണ് ചെയ്യേണ്ടത്. അത് ചെയ്യാൻ തോന്നിയത് അവൾ ഒരു പ്രൊഡ്യൂസറുടെ മോളായത് കൊണ്ടാണ്. കാരണം അവൾ നമ്മുടെ കഷ്ടപ്പാട് കണ്ട് വളർന്നതാണ്. അച്ഛൻ മുങ്ങിപ്പോകുന്നതും പിന്നീട് സ്വമ്മിംഗ് പൂളിലേത് പോലെ പൊങ്ങി വരുന്നതും കണ്ടു വളർന്ന കുട്ടിയാണ്. 35 പടമെടുത്തതിൽ 15 പടമെങ്കിലും എനിക്ക് ഫ്ലോപ്പാണ്. രണ്ട് പടത്തിന്റെ ലാഭം ചിലപ്പോൾ ഒറ്റ പടത്തിൽ പോകാനുള്ള സാധ്യതകളുണ്ടെന്നും സുരേഷ് കുമാർ പറയുന്നു.
Leave a Reply