അച്ഛന്റെയും സഹോദരന്റെയും ലേബലിൽ അല്ല സുറുമി ഇന്ന് അറിയപ്പെടുന്നത് ! ലോക പ്രശസ്തയായ സുറുമി മമ്മൂട്ടിക്ക് അഭിനന്ദന പ്രവാഹം ! കൈയ്യടിച്ച് ആരാധകർ !

മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് നടൻ മമ്മൂട്ടി. അച്ഛന് പിന്നാലെ മകൻ ദുൽഖർ സൽമാനും സിനിമയിൽ എത്തുകയും ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ ഭാഗമായി മാറിയ ദുൽഖർ സൽമാനും ആരാധകർ ഏറെയാണ്, മമ്മൂക്കയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികൾ ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ മക്കളിൽ മകൻ സിനിമ ലോകത്ത് എത്തിയെങ്കിലും മകൾ പക്ഷെ പൊതു വേദികളിലും സമൂഹ മാധ്യമങ്ങളിലും അത്ര സജീവമല്ല.

ചിത്രരചനയിൽ വളരെ കഴിവുള്ള സുറുമി തന്റെ പ്രൊഫെഷൻ ഇതുതന്നെ ആണെന്ന് തിരിച്ചറിയുകയും ആ മേഖലയിൽ ശ്രദ്ധ കൊടുക്കുകയുമായിരുന്നു, ഇപ്പോഴിതാ ലോക പ്രശസ്തയായ ഫ്രഞ്ച് ആർട്ട് ക്യൂറേറ്റർ മയേന , ആകർഷകമായ കലാസൃഷ്ടികൾക്കായി വിവേചനാധികാരമുള്ള ഇന്ത്യ ആർട്ട് ഫെസ്റ്റിലെ ഒരു പ്രത്യേക പെയിന്റിംഗിലേക്ക് പെട്ടെന്ന് ആകർഷിക്കപ്പെട്ടു. കൗണ്ടറിനു മുകളിലെ ബാനറിനു താഴെ എഴുതിയ സുറുമി മമ്മൂട്ടി എന്ന കലാകാരിയുടെ പേരായിരുന്നു ശ്രദ്ധേയമായത്.

ആ ചിത്രങ്ങളുടെ ഉറവിടത്തെ കുറിച്ച് തിരക്കിയപ്പോൾ അത് കേരളത്തിൽ നിന്നാണ് വന്നതെന്ന് മയേന മനസ്സിലാക്കി. അതെ, പ്രശസ്ത മലയാള നടൻ മമ്മൂട്ടിയുടെ മകൾ ഒരു മാസത്തിലേറെ നീണ്ട കഠിനാധ്വാനത്തിന് ശേഷം അതിസൂക്ഷ്മമായി രൂപകല്പന ചെയ്ത പ്രകൃതിരമണീയമായ ദൃശ്യമാണ് മയേനയുടെ കണ്ണുകളിൽ ഉടക്കിയത്. ചിത്രം ഇഷ്ടപെട്ട മയേന അത് സ്വന്തമാക്കുകയായിരുന്നു. എന്നാൽ അവിടെ സുറുമി എന്ന ആർട്ടിസ്റ്റിനെ മാത്രമാണ് എല്ലാവർക്കും പരിചിത്രം അതിനപ്പുറം ഒരു മേൽവിലാസം അവിടെ സുറുമിക്കില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

സുറുമി തന്റെ  ബാല്യകാല സുഹൃത്തും ചിത്രകാരിയുമായ ദീപ്ശിഖ ഖൈത്താനുമായി ചേർന്നാണ് താരപുത്രി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന ഇന്ത്യ ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. പ്രദർശനം തുടങ്ങി ഏതാനും മണിക്കുറുകൾക്കുള്ളിൽ തന്നെ ആദ്യ ചിത്രം വിറ്റു. ഉടൻ ‘വാപ്പച്ചി’യെ വിളിച്ചു സന്തോഷമറിയിച്ചു. പതിവ് ശൈലിയിൽ ‘കൊള്ളാം, നന്നായി’ എന്നു മറുപടി. സുറുമിയുടെ 9 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഇതിന് മുമ്പ് തന്റെ  വാപ്പച്ചിയുടെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ഒരു  പോർട്രെയ്റ്റ് വരച്ചതാണ്  പിറന്നാളിന് സമ്മാനമായി നൽകിയത്.  ആ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു നോവലിന്റെ കവർ ചിത്രത്തിനായാണ് ഇതിന് മുമ്പ്  കളർ പോർട്രെയ്റ്റ് ചെയ്തത്. പിന്നീടുള്ള രചനകളിലൊന്നും നിറങ്ങളെ അധികം ഇടപെടുത്തിയിട്ടില്ലെന്നും സുറുമി പറഞ്ഞു. ഡൽഹിയിൽ ഈ ചിത്രങ്ങൾ കണ്ടുപോകുന്ന മിക്കവരും സുറുമി, മമ്മൂട്ടിയുടെ മകളും ദുൽഖർ സൽമാന്റെ സഹോദരിയുമാണെന്ന് അറിയുന്നവരല്ല. അവർ കാണുന്നതും പുഞ്ചിരിക്കുന്നതും വിശേഷങ്ങൾ ചോദിച്ചറിയുന്നതുമെല്ലാം ചിത്രകാരിയായ സുറുമിയോടാണ്. ആ സന്തോഷം പറഞ്ഞറിയിക്കാനാകുന്നതല്ലെന്നും സുറുമി പറഞ്ഞു. ഡൽഹിയിൽ സുറുമിയുടെ ആദ്യത്തെ പ്രദർശനമാണിത്.

ചെറുപ്പം മുതൽ താനെ ചിത്രരചന ഉണ്ടെകിലും  9–ാം ക്ലാസ് മുതലാണ് ചിത്രരചന പാഠ്യവിഷയമായി തിരഞ്ഞെടുത്തത്. ലണ്ടനിൽനിന്നു പഠനം പൂർത്തിയാക്കി. ഇപ്പോൾ മുഴുവൻ സമയം ചിത്രരചനയ്ക്കായി നീക്കിവച്ചിരിക്കുന്നു. ബെംഗളുരുവിലെ ലൈറ്റ്ഹൗസ് ഇന്റർനാഷനൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുമുണ്ട്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബെംഗളൂരുവിലാണു താമസം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *