
അനൂപ് മേനോന് ഒരൊറ്റ പ്രശ്നം മാത്രമേ ഉള്ളു, പുള്ളിക്ക് എപ്പോഴും സുഖം വേണം ! ഫ്രിഡ്ജിൽ ഇരിക്കുന്ന ആപ്പിൾ പോലെയാണ് അദ്ദേഹം ! അടുത്ത ചർച്ചക്ക് തിരികൊളുത്തി ടിനോ ടോം ! വിമർശിച്ച് ആരാധകർ !
മലയാള സിനിമ രംഗത്ത് അഭിനേതാവ് സംവിധായകൻ, തിരികഥാകൃത്ത്, ഗാന രചയിതാവാണ് എന്നിങ്ങനെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ആളാണ് അനൂപ് മേനോൻ. സീരിയൽ രംഗത്ത് തുടക്കം കുറിച്ച അദ്ദേഹം തന്റെ കഴിവും അഭയനായ മികവും ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയ നടനാണ്. ‘തിരക്കഥ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനൂപിന് 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലിനോക്കുന്നതിനടയിലാണ് സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി എത്തുന്നത്.
ശേഷം അദ്ദേഹം മിനിസ്ക്രീനിൽ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നടനും മിമിക്രി താരവും അനൂപ് മേനോന്റെ അടുത്ത സുഹൃത്തും കൂടിയായ ടിനി ടോം അനൂപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിന് മുമ്പ് ടിനി ഇതുപോലെ ബാലയെ കുറിച്ച് പറഞ്ഞിരുന്നത് ഏറെ ചർച്ചയായിരുന്നു.

അതുപോലെ ഇപ്പോൾ അനൂപ് മേനോനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഈ അനൂപ് മേനോൻ നല്ല അറിവും വിവരവുമുള്ള ആളാണ്. എല്‍എല്‍ബി ഫസ്റ്റ് റാങ്കാണ് എന്നതിനേക്കാള്‍ ഗോള്‍ഡ് മെഡലിസ്റ്റാണ്. ഒറ്റ പ്രശ്നമേയുള്ളു പുള്ളിക്ക്.. സുഖം വേണം പുള്ളിക്ക് എപ്പോഴും. ഞങ്ങള്‍ ഒരുമിച്ചു ചെയ്ത ഷീ ടാക്സി എന്ന സിനിമയുടെ പേര് ശരിക്കും ഗുരുവായൂര്‍ ടു കുന്നംകുളം എന്നായിരുന്നു. പുള്ളി അത് മാറ്റിയിട്ട് കൂര്‍ഗ് ടു മറ്റെന്തോ ആക്കിമാറ്റി. കാരണം പുള്ളിക്ക് തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിങ് നടത്തണമായിരുന്നു.
അദ്ദേഹത്തിന് എപ്പോഴും തണുപ്പുള്ള സ്ഥലവും ഫൈവ് സ്റ്റാര്‍ ഹോട്ടലുമൊക്കെ വേണം. അതൊക്കെ ഒരുപാടിഷ്ടമുള്ള ആളാണ്. പുള്ളി ആപ്പിള്‍ പോലെയാണ്. എപ്പോഴും ഫ്രിഡ്ജില്‍ ഇങ്ങിനെ സുഖമായി വെച്ചോണ്ടിരിക്കണം. പുള്ളിയ്ക്ക് ഈ ലക്ഷ്വറി ലൈഫൊക്കെ ഇഷ്ടമാണ്. പുള്ളി ഈ സിനിമയുടെ കഥയൊക്കെ എഴുതുന്നത് നോക്കിയാല്‍ മതി. ഇപ്പോള്‍ പുള്ളി പിടിച്ചേക്കുന്നത് ഷില്ലോങാണ്. എപ്പോഴും തണുപ്പൊക്കെ വേണം ചൂട് പറ്റില്ലെന്നും’, ടിനി ടോം പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേര് കമന്റുകളുമായി എത്തി. അനൂപ് മേനേനെ കുറിച്ച് കഥകള്‍ പറഞ്ഞ് അദ്ദേഹത്തെ കൂടി ട്രോളണോ എന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍ ഏറെയും..
ഇനി ഉണ്ണി മുകുന്ദനും പ്രിത്വിരാജൂം കൂടിയേ ആ ബെൽറ്റിൽ വരാനുള്ളൂ, നിങ്ങൾ സൂക്ഷിച്ചോ എന്നും കമന്റുകൾ ഉണ്ട്. ഏതായാലും നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചു അദ്ദേഹം അനൂപ് മേനോൻ ഒരു നല്ല സിനിമാക്കാരനാണ്… എന്നാല്‍ ഗോള്‍ഡ് മെഡലിസ്റ്റ് ആയിരുന്നു എന്നും പറയുന്നവരുമുണ്ട്.
Leave a Reply