
വാടക വീട്ടിൽ വളരെ മോശം അവസ്ഥയിൽ കിടന്ന് ദുരിതം അനുഭവിക്കുന്ന അവസ്ഥയിലാണ് അദ്ദേഹത്തെ ഞാൻ കാണുന്നത് ! ശേഷം നടന്നത് എല്ലാം ഒരു വിസ്മയമായി തോന്നുന്നു !
സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവർത്തങ്ങൾ ഒരിക്കലും പകരംവെക്കാനില്ലാത്ത ഒന്നാണ്. അദ്ദേഹം ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞാണ് നമ്മളിൽ പലരും അറിഞ്ഞിട്ടുള്ളത്. അത്തരത്തിൽ ടിനി ടോം അടുത്തിടെ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ വളരെ പ്രശസ്തനായ നടനായിരുന്നു സ്പടികം ജോർജ്. അദ്ദേഹം ഇന്ന് ജീവനോടെ ഇരിക്കുന്നത് സുരേഷ് ഏട്ടൻ ഉള്ളത് കൊണ്ടാണ്. ഞാൻ ഒരു പള്ളിയിൽ ധ്യാനത്തിന് പോയപ്പോൾ എന്നോട് അവിടെ ഉള്ള ഒരാളാണ് പറഞ്ഞത് നിങ്ങളിൽ പെട്ട ഒരു നടൻ ഇവിടെ അടുത്ത് വാടക വീട്ടിൽ വളരെ കഷ്ടപെടുന്നുണ്ട് എന്ന്.. അങ്ങനെ ഞാൻ അവിടെ ചെന്നപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്, അദ്ദേഹത്തിന് കിഡ്നി തകരാറിലാണ്, അത് മാറ്റിവെക്കണം, ഭാര്യക്ക് കാൻസറും. അങ്ങനെ ഞാൻ ഇത് പല നടന്മാരെ അറിയിച്ചെങ്കിലും സഹായിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പക്ഷെ ഈ കാര്യം സുരേഷ് ചേട്ടനോട് പറഞ്ഞാപ്പോൾ എന്റെ നമ്പർ വാങ്ങി വിളിക്കാം എന്ന് പറഞ്ഞു.
ഞാൻ കരുതി എല്ലാവരെയും പോലെ എന്നെ ഒഴിവാക്കാനുള്ള് ഒരു മറുപടി ആയിരിക്കുമെന്ന് അത്. അദ്ദേഹം എന്നെ ഞെട്ടിച്ചു.. അദ്ദേഹം എന്നെ മണിക്കൂറുകൾക്കുകിൽ തിരികെ വിളിക്കുകയും എല്ലാം വിശദമായി ചോദിച്ചറിഞ്ഞ ശേഷം ഓര്‍ഗന്‍ ട്രാന്സ്ഫ്ലേഷന് ഡോണെഷനോക്കെ ഒരുപാടു നിയമവശങ്ങളുണ്ട്. അത് വേഗത്തില്‍ ചെയതത് സുരേഷേട്ടനാണ്. മറ്റുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല, പക്ഷെ സുരേഷേട്ടനാണ് അതിനു മുന്‍കൈ എടുത്തത്. സുരേഷേട്ടന് കാരണമാണ് സ്ഫടികം ജോര്ജ്ജേട്ടന് ഇന്ന് ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നത്. അതിൽ ഏറ്റവും വലിയ കാര്യം ഈ പണം അദ്ദേഹം തന്റെ വരുമാനത്തിൽ നിന്നും എടുത്തതാണ്. അന്ന് അദ്ദേഹം കോടിശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ ആണ്, അതിന്റെ പ്രതിഫലത്തിൽ നിന്നുമാണ് ആ മനുഷ്യൻ ഇത് ചെയ്തത്.

അങ്ങനെ എത്രയോപേർക്ക് അദ്ദേഹം വീട് വെച്ച് കൊടുത്തു, മറ്റു ഒരുപാട് സഹായങ്ങൾ ഇന്നും ചെയ്തുകൊണ്ട് ഇരിക്കുന്നത്. അത് ഒരിക്കലൂം ജാതിയോ മതമോ, രാഷ്ട്രീയമോ ഒന്നും നോക്കിയല്ല. മനുഷ്വത്വം അതിന്റെ പേരിൽ മാത്രം. അദ്ദേഹത്തിന് തിരിച്ച് നമുക്ക് ഒന്നും ചെയ്ത് കൊടുക്കാൻ കഴിയില്ല, പക്ഷെ നിന്ദിക്കാതെ എങ്കിലും ഇരുന്നുകൂടെ, നമ്മൾ മനുഷ്യർ അല്ലെ നാളെ ഏതൊക്കെ അവസ്ഥയിൽ കൂടി കടന്ന് പോകും എന്ന് പറയാൻ കഴിയുമോ, അപ്പോൾ ഇതുപോലെ മനസുള്ള ആരെങ്കിലും വേണ്ടേ നമ്മളെയും സഹായിക്കാൻ… എന്നും ടിനി ടോം പറയുന്നു… കൂടാതെ സ്പടികം ജോര്‍ജും പറഞ്ഞിരുന്നു ഇനി ജീവിക്കണ്ടേ എന്ന് വരെ തോന്നിയ അവസ്ഥയിൽ നിന്നുമാണ് അദ്ദേഹം രക്ഷപെടുത്തിയത്, ഭാര്യക്ക് ക്യാൻസർ രോഗവും പിടിപെട്ടിരുന്നു, എന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അദ്ദേഹമാണ് എന്നും .. ഒരുപാട് നന്ദി ഉണ്ടെന്നും സ്പടികം ജോർജ് പറഞ്ഞിരുന്നു.
Leave a Reply