കുഞ്ഞുങ്ങളെ എല്ലാവരേയും ഒരുപോലെ കാണാത്ത നിങ്ങളൊക്കെ എന്തോന്ന് ജഡ്ജസ് ആണോ ! ഫ്ലവേഴ്സ് ടോപ്പ് സിങർ വിധികർത്താക്കൾക്കെതിരെ പ്രേക്ഷകർ !

എൻറെ ജനപ്രീതി നേടിയ കൊച്ചുകുട്ടികളുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആണ് ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിങർ. തുടക്കം മുതൽ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ടോപ് സിംഗർ, എം.ജി ശ്രീകുമാർ, എം.ജയചന്ദ്രൻ, അനുരാധ എന്നിവരാണ്  ഷോയിലെ പ്രധാന  വിധികർത്താക്കളായെത്തുന്നത്. ഇപ്പോൾ ഇതാ ആദ്യമായി  പരിപാടിയിലെ ജഡ്ജസിന് വിവേചന മനോഭാവമുണ്ടെന്ന് തുറന്നുകാട്ടി സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. ഒരു റൗണ്ടിൽ പാട്ടു പാടാനെത്തിയ മൂന്ന് കുട്ടികൾക്കിടയിൽ നിന്ന് ഒരു കുട്ടിയെ മാത്രം ഒഴിവാക്കി മറ്റു കുട്ടികളെ പരിഗണിച്ചതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. രൂക്ഷമായ വിമർശനമാണ് ഷോയുടെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഈശ്വര വരധാനമായി കിട്ടുന്ന സംഗീത കഴിവുള്ള കുട്ടികളോട് ഇങ്ങളെ പല തട്ടിൽ വിവേചനം നടത്തുന്നത് തീരെ മോശമായ കാര്യമാണ് എന്നാണ് ഏവരും ഒരുപോലെ പറയുന്നത്.  ഒരു കുട്ടിയെ മാത്രം മാറ്റി നിർത്തുന്ന വിധികർത്താക്കളെ പത്തലെ വെട്ടി അടിക്കണം എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. ആ കുഞ്ഞിന് ഈ ചെറിയ പ്രായത്തിൽ ഉണ്ടാകുന്ന മാനസിക പ്രയാസം എന്ത് മാത്രമാകും…? തൊലി വെളുപ്പും കാണാൻ മൊഞ്ചും ഇല്ലാത്തവരൊന്നും കലാകാരന്മാർ ആകാൻ പാടില്ലേ… എന്നും കമന്റുകൾ വരുന്നുണ്ട്. സാമൂഹ്യപ്രവർത്തക ആശ റാണി, ഇൻഫോ ക്ലിനിക്ക് സഹസ്ഥാപകൻ ജിനേഷ് പി.എസ് തുടങ്ങിയവരും പ്രതിഷേധം ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.

ഇതിൽ ആശാറാണിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഫ്ലവേഴ്സ് ചാനലിൽ ഗായകൻ ശ്രീകുമാറും, സംഗീത സംവിധായകൻ ജയചന്ദ്രനും, ഗായകൻ മധുബാലകൃഷ്ണനും ജഡ്ജസ്സായ കുട്ടികളുടെ സംഗീത മത്സര പരിപാടിയുടെ വീഡിയോ കാണുന്നു, കുറെ സെലിബ്രിറ്റി ഗസ്റ്റുകളും ഉണ്ട്. ഇന്നച്ചനെ പോലെ. ജോൺസൺ മാഷിന്റെ സ്മരണ റൗണ്ടാണ്. ‘ഡോക്ടർ സാറെ ലേഡി ഡോക്ടർ സാറെ’ എന്ന ഗാനമാണ് കുട്ടികൾ പാടുന്നത്. മൂന്ന് കുട്ടികൾ പാടാൻ വരുന്നു. ആ ഷോയുടെ പ്രധാന ആകർഷണം ആയ മിയകുട്ടി മേഘ്നക്കുട്ടി എന്നൊക്കെ ജഡ്ജസ്സ് വിളിക്കുന്ന പുള്ളേരും മൂന്നാമത് ഒരു കുട്ടിയും. മിക്ക എപ്പിസോഡിലും ഈ രണ്ട് പിള്ളേരുമായി ജഡ്ഡ്ജസ്സിന്റെ വാത്സല്യ കൊഞ്ചലാണ് പാട്ടിനേക്കാൾ പ്രേക്ഷകരുളള ഭാഗം.

ഞാൻ ആദ്യം പറഞ്ഞ ആ വിഡിയോയിൽ ആദ്യം പറഞ്ഞ വീഡിയോയിൽ മോൻസൻ കൊടുത്ത ആന്റിക് മോതിരം ഇട്ട കക്ഷിയും, ജയചന്ദ്രനും, ദീപക്ദേവും ഒക്കെ മിയകുട്ടിയേയും മേഘ്നകുട്ടിയേയും വാത്സല്യ കൊഞ്ചൽ നടത്തി പൊക്കി മരത്തിൽ കയറ്റുന്നു. പിള്ളേരും നന്നായി റെസ്പോണ്ട് ചെയ്യുന്നു. മൂന്നാമത്തെ കുട്ടിയോട് ഇവന്മാര് ആരും ഒരക്ഷരം പറയുന്നില്ല. വേദിയിലെ മൂന്നാമത്തെ കുട്ടി പ്രത്യേക്ഷത്തിൽ തന്നെ വിവേചനം അനുഭവിക്കുന്നത് നമുക്ക് മനസ്സിലാകും. അവളുടെ സോഷ്യൽ ലൊക്കേഷനെ പറ്റിയുള്ള ഗസ്സ് തൊണ്ണൂറ് ശതമാനവും ശരിയായിരിക്കും. ഇരുണ്ട തൊലി നിറമുള്ള കാഴ്ചയിൽ മേഘേനകുട്ടിയേയും മിയകുട്ടിയേയും പോലെ അല്ലാത്ത പേരിന്റെ കൂടെ കുട്ടി ചേർത്ത് ലവന്മാർക്ക് കൊഞ്ചിക്കാൻ മനസ്സ് വരാത്ത ഒരു കുട്ടി.. ആ കുഞ്ഞിന്റെ ഒറ്റപ്പെടലിൽ ഒരുപാട് വേദന തോന്നി എന്നും ആ കുറിപ്പിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *