‘അപ്പുറത്ത് പൈപ്പുണ്ടാകും അവിടെ എങ്ങാനും പോയി കഴുക്’ ! ആ വാശിക്ക് ഞാനും അത് ഒരെണ്ണം വാങ്ങി ! അവഗണയാണ് മുന്നോട്ടുള്ള ഊർജ്ജം ! ടോവിനോയുടെ പുതിയ നേട്ടം !

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് സ്വന്തമായൊരു മേൽവിലാസം മലയാള സിനിമ രംഗത്ത് നേടിയെടുത്ത ആളാണ് ടോവിനോ തോമസ്. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി, ശേഷം എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രമാണ് ടോവിനോയുടെ കരിയറിൽ വഴിത്തിരിവായത്. ശേഷം ഒരുപാട് സിനിമകൾ, വിജയ പരാജയങ്ങൾക്ക് ഒടുവിൽ മിന്നൽ മുരളി എന്ന ഒരൊറ്റ ചിത്രം ലോകമെങ്ങും ടോവിനോ തോമസ് എന്ന നടനെ അറിയപ്പെടുന്നതിൽ പ്രധാനിയായി.

ഇന്ന് മലയാള സിനിമയിലെ യനാകമാരിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യത്തിന്റെ പേരിൽ നായകനിരയിലേക് എത്തപ്പെട്ട ആളല്ല ടോവിനോ, ഒരു നടൻ ആകണം എന്ന് ആഗ്രഹിച്ച് ഉറപ്പിച്ച് ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് കഷ്ടപാടുകളൂം ബുദ്ധിമുട്ടുകളും നേരിട്ട് ഇന്ന് ടോവിനോ എന്ന വിലപിടിപ്പുള്ള ഒരു ബ്രാൻഡായി മാറാൻ കഴിഞ്ഞെങ്കിൽ അതിന് പിന്നിൽ ഒരുപാട് അവഗണനകളുടെയും കഥകൾ പറയാനുണ്ട്.

ഇപ്പോഴിതാ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് താൻ നേരിട്ട അവഗനയെ കുറിച്ച് ടോവിനോ പറഞ്ഞ ചില കാര്യങ്ങളും ജീവിതത്തിൽ ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയ ഒരു നേട്ടവുമാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമക്ക് വേണ്ടി മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാൻ ഒരു നടനാണ് എന്ന തോന്നൽ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോൾ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാൻ ഒരു നടനാണ് എന്ന തോന്നൽ എന്റെ ഉള്ളിൽ വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാൻ ചെന്നപ്പോൾ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു.

അന്ന് ഞാൻ ആരുമല്ലായിരുന്നു, അതുകൊണ്ടാകാം ചിലപ്പോൾ അയാൾക്ക് ഞാൻ വെറ്റ് വൈപ്പ്സ് ചോദിച്ചത് അത്രങ്ങോട്ട്  ഇഷ്ടപ്പെടാതിരുന്നത്. അയാൾ എന്നോട് മറുപടിയായി പറഞ്ഞത്, പുറത്ത് പൈപ്പ് ഉണ്ട്  അവിടെ  എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാൻ അപ്പന്റെ കൈയ്യിൽ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനിൽ എത്തിയത്. എന്നിട്ട് അയാൾ കാണുന്ന തരത്തിൽ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി. എന്നും ടോവിനോ പറയുന്നു.

ഇപ്പോഴിതാ തന്റെ ഗായേജിലേക്ക് ലക്ഷങ്ങൾ വിലയുള്ള ഒരു പുതിയ കാരവൻ കൂടി എത്തിച്ചേർന്ന സന്തോഷ വാർത്ത അദ്ദേഹം പങ്കുവെച്ചിരുന്നു. അത്യാഢംബര ശൈലിയിൽ രൂപ കൽപ്പന ചെയ്ത ഈ കാരവൻ കൂടി എത്തിയതോടെ ടോവിനോയുടെ ഗ്യാരേജിൽ ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. പുതുതായി വാങ്ങിയ റേഞ്ചർ റോവർ സ്പോർട്ടിന് പുറമെ ഹോണ്ട സിറ്റി, ഔഡി Q7, ബിഎംഡബ്ല്യു 7-സീരീസ്, മിനി കൂപ്പർ സൈഡ്‌വാക്ക് എഡിഷൻ, ബിഎംഡബ്ല്യു G 310 GS തുടങ്ങിയ ആഡംബര വാഹനങ്ങളും ടൊവിനോ തോമസിന്റെ ഗരാജിലുണ്ട്. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവർ സ്പോർട് ഡൈനാമിക് HSE പതിപ്പ് കഴിഞ്ഞ വർഷം ഡിസംബറിലാണ് താരം വാങ്ങുന്നത്. ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *