നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണു, നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ ! എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് അത് നടക്കാതെ പോകരുത് !

ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായ കർഷക സമരത്തിന് ശേഷം വീണ്ടും ഏവരെയും നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളുമായി തലസ്ഥാന നഗരിയിൽ വീണ്ടും പ്രക്ഷോഭം അണപൊട്ടുകയാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. ഇതിനോടകം നിരവധി താരങ്ങൾ അവരെ സപ്പോർട്ട് ചെയ്ത് എത്തിയിരുന്നു. ടോവിനോ പറയുന്നത്  അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഏതൊരു സാധാരണക്കാരനും ലഭിക്കുന്ന നീതി അവര്‍ക്ക് ലഭിക്കാതെ പോകരുത് എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണു, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍, ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ” എന്നാണ് ടൊവിനോയുടെ വാക്കുകള്‍..

അതുപോലെ മലയാളത്തിൽ നിന്നും നടി അപർണ്ണ ബാലമുരളി, അഞ്ജലി മേനോൻ, ഹരീഷ് പേരടി എന്നിവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കണം എന്നായിരുന്നു അഞ്ജലി മേനോന്‍ കുറിച്ചത്. നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു എന്നായിരുന്നു അപര്‍ണ കുറിച്ചത്. അനീതികള്‍ക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സില്‍ ഇല്ല… രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. എന്ന് ചോദിച്ച് എന്റെ അടുത്തുവന്ന ആളാണ് !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *