ഇവർ ഇല്ലായിരുന്നെങ്കിൽ എന്റെ സ്വപ്നം എങ്ങും എത്തില്ലായിരുന്നു ! എന്റെ അനിയൻ ടോവിനോ ! ഇതിൽ ഒരു ഉളിപ്പും ഇല്ലാതെ പിന്മാറിയ അവരോടും നന്ദി ! ജൂഡിന് കൈയ്യടിച്ച് ആരാധകർ !

2018 എന്ന വര്ഷം കേരളക്കരക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പ്രളയം എന്ന ദുരന്തം നമ്മെ കീഴ്പെടുത്തിയ വർഷം, അത് അനുഭവിച്ചവർക്ക് ഇന്നും ഒരു പേടി സ്വപ്നമാണ് അത്. ആ മഹാപ്രളയം പശ്ചാത്തലമാക്കിയ ‘2018: എവരിവണ്‍ ഈസ് എ ഹീറോ’ സിനിമ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു കൂസലുമില്ലാതെ സിനിമയില്‍ നിന്നും പിന്മാറിയവര്‍ക്കും തനിക്കൊപ്പം നിന്ന അഭിനേതാക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും നന്ദി പറയുകയാണ് സംവിധായകന്‍.

ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  തിയറ്ററുകളിൽ നിന്നും പടം കണ്ടിറങ്ങിയവർ ജൂഡിനും ടീമിനും കൈയ്യടിക്കുകയാണ്. ജൂഡ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, 2018- Everyone is a hero- ഇന്ന് നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. 2018 ഒക്ടോബര്‍ 16ന് ഈ സിനിമ അനൗണ്‍സ് ചെയ്ത അന്ന് മുതല്‍ ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഒരുപാട് പേരോട് കടപ്പാടും നന്ദിയുമുണ്ട്. ഈ സിനിമ സംഭവിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറായ എന്റെ ഭാര്യ ഡിയാന, എന്റെ അപ്പനും അമ്മയും, ചേട്ടനും കുടുംബവും, അനിയത്തിയും കുടുംബവും, പപ്പയും മമ്മിയും അളിയനും കുടുംബവും എന്റെ എല്ലാ ബന്ധുക്കളും, സിനിമ നടക്കും അളിയാ എന്ന് എന്നെ ആശ്വസിപ്പിച്ചിരുന്ന എന്റെ കൂട്ടുകാര്‍ ഇവരില്ലായിരുന്നെങ്കില്‍ ഈ സിനിമ ഞാന്‍ പണ്ടേ ഉപേക്ഷിക്കേണ്ടി വന്നേനെ.

ഈ സിനിമ ഇറങ്ങുന്നത് വരെ എന്റെ ഒപ്പം കട്ടക്ക് നിന്ന എന്റെ സഹ എഴുത്തുകാരൻ, അനിയന്‍ അഖില്‍ പി ധര്‍മജന്‍, എന്റെ കണ്ണീര്‍ കണ്ട ആദ്യ എഴുത്തുകാരന്‍. ഈ സിനിമ ഏറ്റവും മികച്ചതായി എന്ന് ആളുകള്‍ പറയുകയാണെങ്കില്‍ മോഹന്‍ ദാസ് എന്ന മണിച്ചേട്ടന് അതില്‍ ഒരുപാട് പങ്കുണ്ട്. സിനിമ നടക്കില്ലെന്നറിഞ്ഞിട്ടും എന്റെ കൂടെ നിന്ന ആളാണ് മണിചേട്ടന്‍, ഈ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനെര്‍.അതുപോലെ തന്നെ നന്ദിയുണ്ട്, കമ്മിറ്റ് ചെയ്തിട്ടും ഒരു കൂസലുമില്ലാതെ ഈ പടത്തില്‍ നിന്നും പിന്മാറിയ ക്യാമറമാന്‍മാരോട്, ഇല്ലെങ്കില്‍ അഖില്‍ ജോര്‍ജ് എന്ന മുത്തിനെ എനിക്കു ലഭിക്കില്ലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമട്ടോഗ്രാഫെര്‍സ് ലിസ്റ്റില്‍ അഖില്‍ ഏറ്റവും ടോപ്പില്‍ ഉണ്ടാകും. ചമന്‍ ചാക്കോ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒന്നാണ്. ഒരു എഡിറ്റര്‍ മാത്രമല്ല ചമന്‍, കാര്യങ്ങള്‍ കൃത്യമായി അവലോകനം ചെയ്യാന്‍ മിടുക്കനാണ്. ചമന്‍ ഇല്ലാത്ത 2018 ചിന്തിക്കാന്‍ പറ്റില്ല.

അതുപോലെ ഈ സിനിമയിൽ അഭിനയിച്ച എല്ലാ അഭിനേതാക്കൾക്കും, പ്രത്യേകിച്ചു എന്റെ സഹോദരന്‍ ടോവിനോ, തീര്‍ത്താല്‍ തീരാത്ത കടപ്പാട് നിങ്ങള്‍ ഓരോരുത്തരുടെയും ഡെഡിക്കേഷന്. ഈ സിനിമ അനൌണ്‍സ് ചെയ്ത അന്ന് മുതല്‍ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ”ജൂഡിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്” കൂടെ നിന്ന ആന്റോ ചേട്ടന്‍, എന്തു പ്രശ്‌നം വന്നാലും അത് കൈകാര്യം ചെയ്യാനുള്ള ചേട്ടന്റെ കഴിവാണ് ഈ സിനിമ ഇന്ന് ഈ രൂപത്തില്‍ നില്‍ക്കുന്നത്. ഇനി നന്ദി പറയാനുള്ളത് എന്റെ ദൈവ ദൂതനോടാണ് എന്നും ജൂഡ് കുറിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *