‘2018-പൊട്ടിച്ചതും വെട്ടിച്ചതും”എന്ന പേരില്‍ ഒരു രണ്ടാംഭാഗം ഉടന്‍ ! പ്രളയ ഫണ്ട് മുക്കിയത് സിനിമയിൽ വന്നിട്ടില്ല ! പാ മാപ്രകള്‍ ജൂഡ് ആന്തണിയോട് നന്ദി കാണിക്കണം !

ഇന്ന് ഇപ്പോൾ മലയാളത്തിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹിറ്റ് ചിത്രമാണ് ജൂഡ് ആൻ്റണി സംവിധാനം ചെയ്ത 2018. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ട് നടൻ ജോയ് മാത്യു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ കൂടി ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുന്ന അദ്ദേഹം പലരെയും മുഖം നോക്കാതെ വിമർശിച്ചിട്ടുണ്ട്.

അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, 2018 – ജീവിത യാഥാര്‍ഥ്യങ്ങളുമായി കോര്‍ത്തിണക്കുമ്പോഴേ സിനിമയും സാഹിത്യവുമൊക്കെ ആസ്വാദ്യകരമാവൂ, മഹത്തായ സൃഷ്ടിയാകൂ. മലയാളി ഈ നൂറ്റാണ്ടില്‍ അനുഭവിച്ച പ്രളയ ഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ വളര്‍ന്ന് ഒടുക്കം മഴയും മരണവുമായുള്ള മല്പിടുത്തങ്ങളിലേക്കെത്തിച്ച സിനിമയുടെ സംവിധാന സാഹസികതയുടെ നേട്ടം അമരക്കാരനായ ജൂഡ് അന്തോണിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഇത്തരം ഒരു ചിത്രം എടുക്കാൻ മുന്നിട്ടിറങ്ങിയ ജൂഡിന് പൂര്‍ണ പിന്തുണ നല്‍കിയ നിര്‍മ്മാതാക്കളായ വേണു കുന്നപ്പള്ളി ,ആന്റോ ജോസഫ് ,പത്മകുമാര്‍ എന്നിവരും ആദരമര്‍ഹിക്കുന്നു. അന്യഭാഷാ അമര്‍ ചിത്രകഥകള്‍ കണ്ട് രോമാഞ്ചമണിയേണ്ടിവന്ന നമുക്ക് ഇതാ ഇപ്പോള്‍ സാങ്കേതികമേന്മയില്‍ മുന്‍പനായിത്തന്നെ മലയാളിയെയും അവന്റെ ജീവിതത്തെയും ലോകസിനിമയില്‍ അടയാളപ്പെടുത്തിയ മഹാകാവ്യമാണ് 2018.

എന്നാൽ ചില എന്നാല്‍ ചില പാര്‍ട്ടി മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ മുഖ്യനെ പുകഴ്ത്തിയില്ല, അതിനാല്‍ ഈ സിനിമ കൊള്ളില്ല,  എന്നെല്ലാം പ്രചരിപ്പിക്കുന്നത് കണ്ടു. സത്യത്തില്‍ സംവിധായകന്‍ ജൂഡിനോട് ഇവറ്റകൾ നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്. കാരണം എല്ലാം തുറന്നുകാണിച്ചില്ല എന്നതിനു മാത്രമല്ല പേമാരിയ്ക്കു പിന്നാലെ കൊടിയ ദുരന്തത്തിന് കാരണഭൂതമാകിയ ബുദ്ധിഹീനമായ ഡാം മാനേജ്‌മെന്റും ഒരു ജനതയെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറാന്‍ എല്ലാത്തരത്തിലുള്ള ഹൃദയാലുക്കളും നുള്ളിപ്പെറുക്കി സ്വരുക്കൂട്ടി നല്‍കിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെയും തുറന്ന് കാണിച്ചില്ല എന്നതിനാണ് പാമാപ്രകള്‍ ജൂഡിനോട് നന്ദി കാണിക്കേണ്ടത്.

ഈ ഇതിഹാസ സിനിമയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനും ഭാഗ്യവാനാണ്. ‘2018-പൊട്ടിച്ചതും വെട്ടിച്ചതും”എന്ന പേരില്‍ ഒരു രണ്ടാംഭാഗം ഉടന്‍ എന്നും അദ്ദേഹം കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ കുറിപ്പിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *