
പിണക്കങ്ങൾ മറന്ന് അച്ഛനെ അവസാനമായി കാണാൻ മക്കളെത്തി ! അവസാന നിമിഷങ്ങളിൽ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു തന്റെ മക്കളെ ഒരുനോക്ക് കാണാൻ !
മലയാള സിനിമ ലോകത്തിന് ഏറെ പരിചിതനായ ആളാണ് നടൻ ടിപി മാധവൻ, അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. മൃ,ത,ദേ,ഹം പൊതുദർശനം വെച്ച ശേഷമായിരുന്നു സംസ്കാരം. മാധവനെ അവസാനമായി കാണാൻ മക്കള്‍ എത്തിയിരുന്നു. മകൻ രാജകൃഷ്ണ മേനോനും മകള്‍ ദേവികയുമാണ് അവസാനമായി അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ടി.പി മാധവന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മക്കള്‍ കാണാനെത്തിയത്.
അച്ഛനും മക്കളുമായി വര്ഷങ്ങളായി യാതൊരു ബന്ധവുമില്ലായിരുന്നു. നീണ്ട വർഷങ്ങള്‍ക്ക് ശേഷമാണ് മക്കള്‍ അച്ഛനെ കാണുന്നത്, മകന്‍ രാധാകൃഷ്ണ മേനോന്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്, സിനിമ ജീവിതത്തിന്റെ തിരക്കുകളിൽ അദ്ദേഹത്തിന് കുടുംബത്തെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ട് തന്നെ കുടുബം ആദ്ദേഹത്തിന് നഷ്ടമായി. അസുഖം വയ്യാതെ കിടന്ന സമയത്ത് മകനെ കാണണമെന്ന് ഇയാള്‍ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, അവസാനമായി മാധവന്റെ സംസ്കാര ചടങ്ങിനെത്തിയ മക്കള്‍ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. അച്ഛൻ ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കാണാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല, മറക്കാനും പൊറുക്കാനുമുള്ള മനസാണ് ആദ്യം എല്ലാവർക്കും വേണ്ടതെന്നും കമന്റുകൾ.

എന്നാൽ അവസാന നിമിഷങ്ങളിൽ മാധവന് മക്കളെ കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ, തങ്ങൾക്ക് അതിനു താല്പര്യമില്ലായിരുന്നു മക്കളുടെ മറുപടി. ടി പി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് അച്ഛന്‍. അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പോലുമുള്ള ഓർമ്മകൾ തനിക്ക് ഇല്ല, ഓര്മ വെച്ച നാൾ മുതൽ ഞങ്ങള്ക് എല്ലാം അമ്മയാണ്, ഇത്രയും നാളത്തെ ജീവിത്തിനിടക്ക് ഞാൻ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടിട്ടുള്ളത്.
എന്റെ, അച്ഛൻ എന്ന് പറ,യുന്ന അദ്ദേഹവും, എന്നെയും ഒരു നാല് പ്രവിശ്യത്തിൽ കൂടുതൽ കണ്ടുകാണില്ല. എന്നാൽ സിനിമ രംഗത്ത് നിന്ന് പലരും തന്നോട് ടിപി മാധവന്റെ മകനല്ല എന്ന രീതിയിൽ അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ തനിയ്ക്ക് ആശ്ച്ചര്യം തോന്നാറുണ്ടെന്നും, അദ്ദേഹം പറയുന്നു. എന്റെ രക്തത്തിലും ആ സിനിമ ഉണ്ടായിരുന്നു, എങ്ങനെയോ ഞാനും അവിടെ തന്നെ എത്തി. പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മലയാളത്തോട് എന്നും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ഇടയ്ക്ക് മലയാള സിനിമകളൊക്കെ കാണാറുണ്ട്. അതിൽ കൂടുതൽ ബന്ധങ്ങളൊന്നും താൻ ഇനിം ആഗ്രഹിക്കുന്നില്ല എന്നും രാജകൃഷ്ണ പറഞ്ഞിരുന്നത്.
Leave a Reply