ദേവനന്ദക്ക് എട്ട് വയസാണ് പ്രായം ! അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്, അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു !

മാളികപ്പുറം സിനിമയും അതിന്റെ നടനായും നിർമാതാവുമായ ഉണ്ണിമുകുന്ദനും ഇപ്പോൾ എപ്പോഴും വാർത്തകളിൽ നിറയുകയാണ്. സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണി മുകുന്ദനും മലപ്പുറത്തെ വ്‌ലോഗറും തമ്മിലുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ ഇനിയും പ്രതികരിക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിയിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലായി മാറുകയാണ്.

കഴിഞ്ഞ പത്ത് വർഷമായി ഞാൻ സിനിമയിൽ ഉള്ള ആളാണ്, ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന എന്നെ ഒന്നും കാട്ടി പേടിപ്പിക്കാൻ ആരും നോക്കേണ്ട. വർഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വർഷം ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങൾ മനസ്സിലാക്കി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാൾ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ വച്ചു നോക്കിയാൽ, ഒരിക്കലും പെരുമാറാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. ഇവിടെ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സിനിമാ നടൻ മാത്രമായല്ല, ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

എനിക്ക് ആകെ ഉള്ളത് അച്ഛനും അമ്മയുമാണ്, അവരെയും എന്റെ കൂടെ അഭിനയിച്ച ആ  കൊച്ചു കൊച്ചിനെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരിൽ സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല. ഞാൻ ഇങ്ങനെയാണ്. ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല.

ദേവനന്ദ എന്ന ആ മോൾക്ക് പ്രായം എട്ട് വയസ്സാണ്. കൊച്ചു കുട്ടിയാണ് അവൾ, അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാൻ വളർന്ന സാഹചര്യവും എന്നെ വളർത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. സത്യം പറഞ്ഞാൽ അവനെ വിളിച്ച് രണ്ടു ചീത്ത വിളിച്ചതിന് ശേഷമാണ് ഞാൻ മനസമാധാനത്തോടെ കിടന്ന് ഉറങ്ങിയത് എന്നും ഉണ്ണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *