
ഇനി ഞാൻ വരുന്നത് ഗന്ധര്‍വന്റെ വേഷത്തില്‍ ! വിമര്‍ശിക്കുന്നവര്‍ക്ക് അങ്ങനെ തന്നെ മുന്നോട്ട് പോകാം ! രണ്ടും കൽപ്പിച്ച് ഉണ്ണി മുകുന്ദൻ ! വരവേറ്റ് ആരാധകർ !
മലപ്പുറം എന്ന ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പർ താര നിരയിലേക്ക് ഉയർന്ന് വന്ന ആളാണ് നടൻ ഉണ്ണി മുകുന്ദൻ. മല്ലുസിംഗ് എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ തന്റെ കരിയറിന്റെ മികച്ച ഘട്ടത്തിലാണ് നിൽക്കുന്നത്. ആദ്യമായി ഒരു സോളോ സൂപ്പർ ഹിറ്റ് നേടിയതിന്റെ ത്രില്ലിലാണ് ഉണ്ണി മുകുന്ദൻ, നടന്റെ മേപ്പടിയാൻ എന്ന ചിത്രവും മികച്ച വിജയം നേടിയിരുന്നു എങ്കിലും മാളികപ്പുറം ഇപ്പോൾ പാൻ ഇന്ത്യൻ ചിത്രമായി കുതിപ്പ് തുടരുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം ചിത്രം ഇപ്പോൾ അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരിക്കുകയാണ്.
മാളികപ്പുറം സിനിമയുടെ വിജയാഘോഷവേളയിൽ കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇനി ഇത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. പക്ഷെ അതൊരു തെറ്റായ ചിന്ത ആണെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഇനി അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് വേഷമിടുന്നത്.

തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി അങ്ങനെ തന്നെ മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതുകൂടാതെ മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.
ഇപ്പോഴും കേരളത്തിന് പുറത്തും മികച്ച കളക്ഷൻ നേടി ചിത്രം സൂപ്പർ ഹിറ്റായി ഓടുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ ഈ വിജയത്തിന്റെ കാരണം. രണ്ടും മൂന്നും ആഴ്ച മിഡിൽ ഈസ്റ്റിലും മറ്റു വിദേശരാജ്യങ്ങളിലും അധികം സ്ക്രീനുകൾ നേടി. യു.കെ., യു.എസ്., സിങ്കപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രത്തിന് ഗംഭീര ബുക്കിംഗ് ആണ്. അവധിയില്ലാത്ത ദിനങ്ങളിലും ബംഗളുരു, മുംബൈ, ഡൽഹി അഹ്മദാബാദ് എന്നിവിടങ്ങളിൽ ചിത്രം മികച്ച റിപ്പോർട്ടുമായി പ്രദർശനത്തിലുണ്ട്. കേരളത്തിൽ മറ്റു റിലീസ് ചിത്രങ്ങളെക്കാളും ‘മാളികപ്പുറം’ ഈ നാലാം വാരത്തിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയാണ്. നാലാം വാരം സിനിമ 233ലധികം സ്‌ക്രീനുകളിൽ പ്രദർശനത്തിലുണ്ട്.
Leave a Reply