‘അനുഷ്‌കയില്‍ ഞാൻ വീണ് പോയി’ !! ‘നടിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു’ ! പക്ഷെ… ഉണ്ണിമുകുന്ദൻ തുറന്ന് പറയുന്നു !!
മലയാള സിനിമയിൽ മുൻനിര നായകന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ, മല്ലു സിങ് എന്ന ചിത്രത്തിൽ കൂടിയാണ് ഉണ്ണി തന്റെ താര പദവി നേടിയെടുത്തത്. ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് ഉണ്ണി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സജീവമായ ഉണ്ണി മലയാളത്തിന്റ മസിൽ അളിയൻ എന്നാണ് ആരാധകർ പറയുന്നത്.. പെൺകുട്ടികളുടെ ആരാധ്യ പുരുഷനാണ് ഉണ്ണി മുകുന്ദൻ…
ഉണ്ണിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികൾ നമുക്കുചുറ്റുമുണ്ട്, എന്നാൽ ഇപ്പോൾ ഉണ്ണിക്ക് ഒരാളോട് ഇഷ്ടം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്, നടൻ തന്നെയാണ് ഈ കാര്യം തുറന്ന് പറഞ്ഞത്, ജോൺ ബ്രിട്ടാസിന്റെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് അദ്ദേഹം ഈ തുറന്ന് പറച്ചിൽ നടത്തിയത്.. അത് വേറെ ആരുമല്ല നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ അനുഷ്ക ഷെട്ടിയാണ്…
ഇവർ ഒരുമിച്ച് ബാഗമതി എന്ന ചിത്രം ചെയ്തിരുന്നു, വളരെ കുറച്ച് രംഗങ്ങളിലെ ഇവർ ഒരുമിച്ചുണ്ടായിരുന്നുള്ളു മികച്ച കെമസ്റ്ററി ആയിരുന്നു ഇരുവർക്കും, അനുഷ്‌കയ്ക്ക് ഒപ്പം അതെ താരപദവിയിലുള്ള ആളായിരുന്നു താൻ എങ്കിൽ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ‘സ്റ്റാർഡം ആസ്വദിക്കുന്ന നടിയാണ് അനുഷ്‌ക.
ബാഗമതി ആദ്യം എനിക്കൊരു കോമേഷ്യല്‍ സിനിമ ആയിരുന്നു. പക്ഷെ അനുഷ്‌ക ഷെട്ടി എന്ന നടി, സൂപ്പർ ഹിറ്റ് ചിത്രം ബാഹുബലിയൊക്കെ കഴിഞ്ഞ് അഭിനയിക്കുന്ന സിനിമ ആയതുകൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു. സിനിമയിലും അല്ലാതെയും ഞാന്‍ ഒരുപാട് പെൺകുട്ടികളെ പരിചയപ്പെട്ടിട്ടുണ്ട് പക്ഷെ ഞാൻ പോലും അറിയാതെ അനുഷ്‌കയില്‍ വീണ് പോയി. പിന്നെ ആകെ ഒരു വിഷമം അവർക്ക് കുറച്ച് പ്രായം കൂടി പോയി എന്നത് മാത്രമാണ് എന്നും ഉണ്ണി പറയുന്നു..
എന്നിരുന്നാലതും പ്രായം എനിക്കൊരു പ്രശനമായിരുന്നില്ല എന്നാല്‍ അവരൊരു സൂപ്പര്‍ നായികയാണെന്നാണ് ഞാൻ അവരുടെ ഒപ്പം നില്ക്കാൻ പോലും ആയിട്ടില്ല. താനും അതുപോലൊരു ലെവലില്‍ ഉള്ള നടൻ ആയിരുന്നെങ്കില്‍ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു. ഒരു നടി എന്നതിലുപരി അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്.
വിവാഹം കഴിക്കുകയാണെങ്കിൽ അനുഷ്‌കയെ പോലെ ഒരാളെ കെട്ടണമെന്ന് ഉണ്ണി നേരത്തെ പറഞ്ഞത് അത് കൊണ്ടാണോ എന്ന് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് അതേ എന്നാണ് ഉണ്ണി മറുപടി പറഞ്ഞത്. സിനിമയിലെ ലൈറ്റ് ബോയി മുതല്‍ സെറ്റിൽ ഉള്ള സംവിധായകന്മാരെയും നടന്മാരെയുമെല്ലാം ഒരുപോലെയാണ് അനുഷ്‌ക കാണുന്നത്. പലരും ആദ്യമൊക്കെ ഇതുപോലെ യെല്ലാവരോടും അടുപ്പം കാണിച്ചാലും ദിവസങ്ങൾ കഴിയുമ്പോൾ തിരക്കുകൾ കൂടുമ്പോൾ എല്ലാവരും അതെല്ലാം മറക്കും പിന്നെ സംവിധായകരോട് മാത്രമാകും അടുപ്പം എന്നാൽ അനുഷ്ക അങ്ങനെയല്ല തുടക്കം മുതൽ അവസാനം വരെ എല്ലാവരോടും ഒരേപോലെ ആയിരിക്കും…
ഒരു സ്ത്രീ എന്നാ നിയിൽ ഞാൻ വരെ ബഹുമാനിക്കുന്നു, മറ്റുള്ള അഭിനേതാക്കൾ അനുഷ്‍കയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ഉണ്ണിമുകുന്ദൻ പറയുന്നത്, മലയാള സിനിയിൽ ഏറ്റവും സുന്ദരിയായ നടി അനു സിത്താര ആണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് ഉണ്ണി പറയുന്നത്….
Leave a Reply