‘ഞാൻ അനുഷ്‌കയിൽ വീണുപോയി’ ! എന്റെ പ്രണയം തുറന്ന് പറയാതിരുന്നതിന് കാരണമുണ്ട് ! ഉണ്ണി മുകുന്ദൻ പറയുന്നു !!
മലയാള സിനിമയുടെ മുൻ നിര നായകനാമറിൽ ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു, ഇതിൽ മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിയെ മുൻ നിര നായകന്മാരിൽ ഒരാളാക്കി മാറ്റിയത്. ഇന്ന് മലയാളത്തിലുപരി അദ്ദേഹം തെലുങ്കിലും സജീവമാണ്, വില്ലൻ വേഷങ്ങളും ഇപ്പോൾ താരം ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ പെൺകുട്ടികളുടെ ഇഷ്ട നടനാണ് ഉണ്ണി, മസിൽ അളിയൻ എന്നാണ് താരത്തിന്റെ സഹ താരങ്ങൾ വിളിക്കുന്നത്.
നടന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്കയോടൊപ്പം അഭിനയിക്കുക എന്നത്, ബാഗ്മതി എന്ന ചിത്രത്തിൽ അനുഷ്‍കയുടെ നായകനായി ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. സിനിമയിൽ ഇവരുടെ കെമിസ്ട്രി വളരെ റൊമാന്റിക് ആയിരുന്നു. മനോഹരമായ ഗാനങ്ങളും ഇവരുടെ പ്രണയ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിരുന്നു. എന്നാൽ ഇപ്പോൾ ആ ചിത്രത്തിൽ അനുഷ്‍കയോടൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് അവരോട് യഥാർഥത്തിൽ പ്രണയം തോന്നി എന്നാണ് നടൻ തുറന്ന് പറയുന്നത്.
ഒരു പ്രണയം എന്നതിലുപരി അവരെ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. അന്ന് ബാഹുബലി കഴിഞ്ഞ സമയമാണ്, അത്രയും പ്രശ്‌നത്തിൽ നിൽക്കുന്ന അഭിനേത്രി കൂടാതെ അവരുടെ ആ താര പദവി ശരിക്കും ആസ്വദിക്കുന്ന നടികൂടിയാണ് അനുഷ്‌ക. എന്നെ സംബന്ധിച്ച് ബാഗ്മതി എനിക്കൊരു കോമേഷ്യല്‍ സിനിമ ആയിരുന്നു. പക്ഷെ അനുഷ്‌ക ഷെട്ടി എന്ന ലേഡി സൂപ്പർ സ്റ്റാർ അനുഷ്ക ഒപ്പം അഭിനയ്ക്കുണ്ട് കൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു. സിനിമക്ക് അകത്തും പുറത്തും ഞാൻ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ പോലും അറിയാതെ അനുഷ്‌കയില്‍ വീണ് പോയി എന്ന് പറയുന്നതാവും ശരി എന്നും ഉണ്ണി പറയുന്നു…
പക്ഷെ അപ്പോഴും ആകെ ഒരു വിഷമം അവർക്ക് കുറച്ച് പ്രായം കൂടി പോയി എന്നതാണ്. പക്ഷെ എനിക്ക് അതൊന്നും ഒരു പ്രശ്നമില്ലായിരുന്നു, പക്ഷെ അവരൊരു സൂപ്പര്‍ നായികയാണെന്നാണ് ഞാൻ അവരുടെ ഒപ്പം നില്ക്കാൻ പോലും ആയിട്ടില്ല. താനും അതുപോലൊരു ലെവലില്‍ ഉള്ള നടൻ ആയിരുന്നെങ്കില്‍ ഉറപ്പായിട്ടും അനുഷ്‍കയോട് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുമായിരുന്നു. അവറിലേക്ക് എന്നെ ആകർഷിക്കാൻ ഒരു പ്രധാന കാരണം അവരുടെ സ്വഭാവമാണ്, അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. സിനിമയിലെ ലൈറ്റ് ബോയി മുതല്‍ സെറ്റിലെ സംവിധായകന്മാരെയും നടന്മാരെയും എല്ലവരെയും ഒരുപോലെയാണ് അനുഷ്‍ക കാണുന്നതും ഇടപെടുന്നതും.
പക്ഷെ ചില നായികമാരെ ഞാൻ കണ്ടിട്ടുണ്ട് ആദ്യ ദിവസങ്ങളിൽ സെറ്റിൽ വന്നിട്ട് എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറിയിട്ട് അവസാനം മാകുമ്പോൾ അവരുടെ തനി സ്വഭാവം പുറത്ത് വരുന്നത് കാണാം, പക്ഷെ അവിടെയും അനുഷ്‍ക തന്നെ ഞെട്ടിച്ചു, അവർ തുടക്കം മുതൽ അവസാനം വരെ എല്ലാവരോടും ഒരേപോലെ തന്നെ ആയിരിക്കും. അവർ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ വരെ ബഹുമാനിക്കുന്നു. മറ്റുള്ളവർ അവരിൽനിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നും ഉണ്ണി പറയുന്നു….
Leave a Reply