
ആരു തടയാൻ ശ്രമിച്ചാലും ഇന്ത്യ മുന്നോട്ട് പോകും ! എന്നാൽ ഇവിടെ മാത്രമാണ് ഇത് ചിലർക്ക് പ്രശ്നമായിരിക്കുന്നത് ! ഉണ്ണി മുകുന്ദന് പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് പുരസ്കാരം !
മലയാള സിനിമയിൽ യുവ താരനിരയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും പശ്ചിമ ബംഗാൾ ഗവർണറുടെ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു. ഞായറാഴ്ച കൊച്ചിയിൽ നടന്ന പരിപാടിയിലായിരുന്നു സമ്മാനദാനം. എളമക്കര ഭാസ്കരീയം കൺവൻഷൻ സെൻ്ററിൽ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച സോഷ്യൽ മീഡിയ സംഗമമായ ലക്ഷ്യ 2024 ൻ്റെ ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
എന്നാൽ ഏവർക്കും മാതൃകയാകുംവിധം തനിക്ക് ലഭിച്ച സമ്മാനത്തുക ഉണ്ണി മുകുന്ദൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിനായി ഉണ്ണി മുകുന്ദൻ നൽകി. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്ന മികച്ച 10 പേർക്ക് 10,000 രൂപ വീതമുള്ള എക്സലൻസ് അവാർഡും ചടങ്ങിൽ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത് ഇങ്ങനെ..
നമ്മുടെ ഭാരതം മുന്നേറുകയാണ്, ഭാരതത്തെ ശിഥിലമാക്കാൻ ഉദ്ദേശിച്ചുള്ള ആഖ്യാനങ്ങളെ ചെറുത്ത് തോൽപ്പിക്കണം. ഇന്ന് സോഷ്യൽ മീഡിയയിൽ അത്തരം ആഖ്യാനങ്ങൾ കൂടുതലായി കാണുന്നു. അതിൽ സത്യവും അസത്യവുമുണ്ട്, പക്ഷെ ആരു തടയാൻ ശ്രമിച്ചാലും ഇന്ത്യ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. അത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെ മാത്രമാണ് ഇത് ചിലർക്ക് പ്രശ്നമായിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഇ സന്തോഷ നിമിഷം പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, സർ, നിങ്ങളുടെ നല്ല വാക്കുകൾക്കും ഗവർണേഴ്സ് എക്സലൻസ് അവാർഡിനും നന്ദി. ഇത് ബഹുമാനപൂർവ്വം സ്വീകരിക്കുന്നു. ബഹുമാനപെട്ട ഗവർണർ ഇന്ന് സംസാരിക്കുന്നത് കേട്ട്, ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിൻ്റെ ഒരു ആരാധകനായി ഞാൻ മാറിയിരിക്കുന്നു, കാരണം നിങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിയും രാഷ്ട്രത്തോടുള്ള അചഞ്ചലമായ അഭിനിവേശവും നിങ്ങളെ ശരിക്കും ഒരു നേതാവാക്കി മാറ്റുന്നു. താങ്കൾ ശെരിയായി പറഞ്ഞത് പോലെ, നമ്മുടെ രാഷ്ട്രം എപ്പോഴും ഒന്നാമതെത്തുന്നുണ്ടെന്ന് എനിക്കും ആത്മാർത്ഥമായി തോന്നുന്നു, ക്ഷണത്തിന് നന്ദി, ഉടൻ തന്നെ ബംഗാൾ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ലക്ഷ്യ 2024 ന് ആശംസകൾ എന്നും ഉണ്ണി മുകുന്ദൻ കുറിച്ചു…
എന്നാൽ അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് വളരെ മോശമായ നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്, സ്വന്തം കഴിവ് കൊണ്ട് ഒന്നും കിട്ടിയത് അല്ലല്ലോ താങ്ങി കൊടുത്തിട്ടല്ലേ, ബെസ്റ്റ് അ,ണ്ടി,മു,ക്ക് ശാഖ സ്റ്റാർ” അവാർഡ്, സംഘികൾക്ക് താങ്ങിയിട്ട് കിട്ടിയ പൊട്ട തേങ്ങ, അവാർഡ് കിട്ടാനുണ്ടായ താങ്കളുടെ എലിജിബിലിറ്റി എന്തായിരുന്നു എന്ന് വിശദീകരിക്കാമോ, ജനം ടിവിയുടെ തെക്കേടത്തിലമ്മ അവാർഡ് ആണോ.. വൈകാതെ പത്മശ്രീ കിട്ടാൻ സാധ്യത ഉണ്ട്.. എന്നിങ്ങനെ നീളുന്നു കമന്റുകൾ…..
Leave a Reply