കളിയാക്കിയതാണെങ്കിലും ‘ഭാരത് സ്റ്റാർ’ എന്ന ടൈറ്റിൽ എനിക്ക് ഇഷ്ടമായി ! നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകന്ദൻ, മാളികപ്പുറം, മേപ്പടിയാൻ എന്നീ സിനിമകൾ അദ്ദേഹത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറുകയാണ്. വിക്രമാദിത്യനില്‍ മസിലളിയന്‍ എന്ന് വിളിപ്പേരുള്ള ഉണ്ണി വീണ്ടും സിക്സ് പാക്ക് ബോഡിയുമായി മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഉണ്ണി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് ശരീരം മാറ്റിയെടുത്തതെന്ന് വിശ്വാസിക്കാൻ കഴിയുന്നില്ലെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന്റെ ഈ പോസ്റ്റിനു ഏറെ രസകരമായതും വിമർശനവും പരിഹാസവും കലർന്ന നിരവധി കമന്റുകൾ വരികയും ഉണ്ണി അതിനെല്ലാം മറുപടി നൽകുകയും ചെയ്തു, അതിൽ ചില കമന്റുകളും അതിനു ഉണ്ണി നൽകിയ മറുപടികളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ‘ഭാരത് സ്റ്റാര്‍’ എന്ന് വിളിച്ചുകൊണ്ട് ഒരു കമന്‍റ് വരികയും അതിനു ഉണ്ണിയുടെ മറുപടി ഇങ്ങനെ, ‘പൊളി ടൈറ്റില്‍ മാന്‍, കളിയാക്കിയതാണെങ്കിലും ജെനുവിനായി എനിക്ക് അത് ഇഷ്ടമായി, താങ്ക്സ് എന്നാണ് ഉണ്ണി മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്‍റിട്ടയാളും മറുപടി നല്‍കി.

അതേസമയം മിത്ത് വിവാദ സമയത്ത് ഉണ്ണി മുകുന്ദൻ തന്റെ പ്രതിഷേധം തുറന്ന് പറഞ്ഞിരുന്നു, കൂടാതെ ആ സമയത്ത് തന്നെ അദ്ദേഹം ‘ജയ് ഗണേശ്’ എന്ന തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഭഗവാൻ ഗണേശനായിട്ടാണ് ഉണ്ണി എത്തുന്നത്. ഇതുമായി ബന്ധപെട്ടു വന്ന ഒരു കമന്റ് ഇങ്ങനെ, ‘ഗണപതി ഭഗവാനെ സിക്‌സ് പാക്ക് ഇല്ലെന്ന’ തരത്തിൽ ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന രീതിലായിരുന്നു കമന്റ്. ഇതിന് മറുപടിയായി നടൻ കുറിച്ചത് ഇങ്ങനെ.. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ ഉണ്ണി മുകുന്ദൻ കുറിച്ചു.

ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന ആളുകൂടിയാണ് ഉണ്ണി മുകുന്ദൻ, അത് പലപ്പോഴും അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *