
അനുഷ്കയിൽ ഞാൻ വീണുപോയി ! കുറച്ച് പ്രായം കൂടുതലാണ്, അത് പക്ഷെ എനിക്കൊരു വിഷയമല്ല ! എന്നാൽ പ്രശ്നം മറ്റൊന്നാണ് ! ഉണ്ണി മുകുന്ദൻ പറയുന്നു !
മലയാള സിനിമയുടെ അഭിമാന താരമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ. ഇതിനുമുമ്പും അദ്ദേഹം പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയുട്ടുണ്ട് എങ്കിലും പക്ഷെ ഒരു നായകനായി നിന്ന് ഒരുപടം പാൻ ഇന്ത്യൻ ലെവലിൽ വിജയിപ്പിച്ചത് ആദ്യത്തെ സംഭവമായി മാറിയിരിക്കുകയാണ്. മാളികപ്പുറം എന്ന സിനിമ ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുകയാണ്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണിയുടെ പേരിൽ നിരവധി ഗോസിപ്പ് വാർത്തകൾ വന്നിരുന്നു.
‘ബാഗ്മതി’ എന്ന സിനിമയിൽ അനുഷ്കയുടെ നായകനായി ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. സിനിമയിൽ ഇവരുടെ കെമിസ്ട്രി വളരെ റൊമാന്റിക് ആയിരുന്നു. മനോഹരമായ ഗാനങ്ങളും ഇവരുടെ പ്രണയ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിരുന്നു. എന്നാൽ ഇപ്പോൾ ആ ചിത്രത്തിൽ അനുഷ്കയോടൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് അവരോട് യഥാർഥത്തിൽ പ്രണയം തോന്നി എന്ന് തുറന്ന് പറയുന്ന ഉണ്ണിയുടെ ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
ആദ്യമായിട്ടാണ് ഒപ്പം അഭിനയിച്ച ഒരു നടിയോട് ഇഷ്ടം തോന്നുന്നത്. അവരോട് ഒരു പ്രണയം എന്നതിലുപരി ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. അന്ന് ബാഹുബലി കഴിഞ്ഞ സമയമാണ്, അത്രയും പ്രശസ്തിയിൽ നിൽക്കുന്ന അഭിനേത്രിക്ക് ഒപ്പം അഭിനയ്ക്കുണ്ട് കൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു. സിനിമക്ക് അകത്തും പുറത്തും ഞാൻ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ പോലും അറിയാതെ അനുഷ്കയില്‍ വീണ് പോയി എന്ന് പറയുന്നതാവും ശരി എന്നും ഉണ്ണി പറയുന്നു.

പക്ഷെ കുറച്ച് പ്രായം കൂടുതലാണ്, എന്നാൽ എനിക്കത് ഒരു പ്രശ്നമായിരുന്നില്ല. പക്ഷെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവർ അവരൊരു സൂപ്പര്‍ നായികയാണെന്നാണ് ഞാൻ അവരുടെ ഒപ്പം നില്ക്കാൻ പോലും ആയിട്ടില്ല. താനും അതുപോലൊരു ലെവലില്‍ ഉള്ള നടൻ ആയിരുന്നെങ്കില്‍ ഉറപ്പായിട്ടും അനുഷ്കയോട് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുമായിരുന്നു. ആർക്കും പ്രണയം തോന്നിപോകുന്നു ഒരു ക്യാരക്റ്റർ ആണ് അവർക്ക്. ആരും ബഹുമാനിച്ച് പോകും.
അനുഷ്കയിലേക്ക് എന്നെ ആകർഷിക്കാൻ ഒരു പ്രധാന കാരണം അവരുടെ ആ സ്വഭാവമാണ്, അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. സിനിമയിലെ ലൈറ്റ് ബോയി മുതല്‍ സെറ്റിലെ സംവിധായകന്മാരെയും നടന്മാരെയും എല്ലവരെയും ഒരുപോലെയാണ് അനുഷ്ക കാണുന്നതും ഇടപെടുന്നതും.
ചില നായികമാരൊക്കെ ആദ്യ ദിവസങ്ങളിൽ സെറ്റിൽ വന്നിട്ട് എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറിയിട്ട് അവസാനം മാകുമ്പോൾ അവരുടെ തനി സ്വഭാവം പുറത്ത് വരുന്നത് കാണാം, പക്ഷെ അവിടെയും അനുഷ്ക തന്നെ ഞെട്ടിച്ചു, അവർ തുടക്കം മുതൽ അവസാനം വരെ എല്ലാവരോടും ഒരേപോലെ തന്നെ ആയിരിക്കും. അവർ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ വരെ ബഹുമാനിക്കുന്നു. മറ്റുള്ളവർ അവരിൽനിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നും ഉണ്ണി പറയുന്നു
Leave a Reply