
ഗണേശോത്സവത്തിന് ഒപ്പം ഞാനും ഉണ്ടാകും ! കൂടെയുണ്ടാവണം, കാത്തിരിക്കുകയാണ് ഈ വർഷത്തെ ഏറ്റവും വലിയ ആ ഉത്സവത്തിനായി ! ഉണ്ണി മുകുന്ദൻ !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നത് ഹിന്ദു മതത്തെയും വിനായകനെയും അധിക്ഷേപിച്ചു എന്ന രീതിയിൽ സ്‌പീക്കർ എഎൻ ഷംസീർ പറഞ്ഞ വാക്കുകളാണ്. അദ്ദേഹത്തിനെതിരെ താരങ്ങൾ അടക്കം നിരവധി പേര് വിമർശനം അറിയിച്ച് രംഗത്ത് വന്നിരുന്നു. നടൻ കൃഷ്ണകുമാർ, ശ്രീകുമാരൻ തമ്പി, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്..
ഇപ്പോഴിതാ ഈ വിഷയം ഒരു ചർച്ചയായി മാറുമ്പോൾ നടൻ ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ ആണ് ഉണ്ണി മുകുന്ദൻ പങ്കെടുക്കുക. ഞാനുണ്ട് ഉത്സവത്തിന് കൂടെയുണ്ടാവണം എന്ന കുറിപ്പോടുകൂടിയ പോസ്റ്ററാണ് ഉണ്ണിമുകുന്ദൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുള്ളത്.

2023-ലെ ഗണേശോത്സവത്തിനായി ഞാൻ കാത്തിരിക്കുകയാണ്.. എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ‘ഞാനുണ്ട് ഉത്സവത്തിന് കൂടെയുണ്ടാവണം’ എന്നും പോസ്റ്ററിൽ പറയുന്നു. പോസ്റ്റ് പങ്കുവെച്ച് നിമിഷ നേരം കൊണ്ടുതന്നെ ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്ന് ആരാധകരും അറിയിച്ചു. ഗണപതി ഭഗവാൻ വെറും മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് ഇപ്പോൾ കേരളമാകെ കൊടുമ്പിരികൊണ്ട വാഥപ്രതിപാദങ്ങൾക്ക് നാടുവിലേക്കാണ് ഇപ്പോൾ ഉണ്ണി മുകുന്ദന്റെ ഈ പോസ്റ്റും. ഇത് പലർക്കുമുള്ള മറുപടി ഉണ്ണി പറയാതെ പറഞ്ഞതാണ് എന്നുമാണ് ഒരുകൂട്ടം ആരാധകരുടെ കണ്ടെത്തൽ..
അതുപോലെ നടൻ കൃഷ്ണകുമാർ പറഞ്ഞത് ഇങ്ങനെ., ഷംസീർ സ്‌പീക്കർ പദവിയിൽ തുടരാൻ ഷംസീർ അർഹനല്ലെന്നും, വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തി, പ്രസ്‌താവന പിൻവലിച്ചു മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞ ഈ ധീരമായ വാക്കുകൾക്ക് എന്റെ പൂച്ചെണ്ട്… ഹിന്ദുക്കളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും തൊഴിലാളിവർഗ്ഗപ്പാർട്ടിക്കിവിടെ നിത്യതൊഴിലായി മാറിക്കഴിഞ്ഞു. ഇന്നാട്ടിൽ ഹിന്ദുവിനൊരു പ്രശ്നം വന്നാൽ ചോദിക്കാനും പറയാനും എൻ എസ് എസ് എന്നൊരു സംഘടനയും, അതിന്റെ തലപ്പത്ത് നട്ടെല്ലുള്ള ഒരു ജനറൽ സെക്രട്ടറിയുമുണ്ട്. ഓരോ ഹിന്ദുവും, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ മനസ്സുള്ള എല്ലാ മലയാളികളും അദ്ദേഹത്തിനു പിന്നിൽ ഒറ്റ മനസ്സോടെ അണിചേരാനും അപേക്ഷിക്കുന്നു എന്നും കൃഷ്ണകുമാർ പറയുന്നു.
Leave a Reply