
ദേശിയ അംഗീകാരം നേടുന്ന എന്റെ അച്ഛനെ നോക്കി അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു ! ഉണ്ണി മുകുന്ദന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു !
മലയാള സിനിമയിലെ മുൻ നിര താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം ഇന്നൊരു സംവിധായകൻ കൂടിയാണ്. ഇപ്പോഴിതാ ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങൾ പങ്ക് വച്ച് നടൻ ഉണ്ണി മുകുന്ദൻ . മേപ്പടിയാൻ എന്ന ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരിക്കുന്നത്.
ചിത്രങ്ങൾക്ക് ഒപ്പം ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, മേപ്പാടിയാൻ, ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയോ എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണമായിരിക്കാം. ഇന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്. എന്നിൽ വിശ്വസിച്ചതിന് എന്റെ അച്ചനും അമ്മയ്ക്കും എന്റെ എളിയ സമ്മാനമാണിത്. വിഷ്ണു മോഹൻ, അഭിനന്ദനങ്ങൾ, ഇനിയും പലതും ഇതാ. ഇത് തുടക്കം മാത്രമാണ് എന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒരു നടൻ എന്നതിനപ്പുറം തന്റെ മതത്തെയും വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്ന ആളുകൂടിയാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ ഉണ്ണി മുകുന്ദനെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകൾ കേട്ട് വേദിയിരുന്ന നടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സിബി മലയിലിന്റെ ആ വാക്കുകൾ ഇങ്ങനെ, ലോഹിതദാസ് കണ്ടെത്തിയ നടനായിരുന്നു ഉണ്ണി മുകുന്ദൻ, പക്ഷെ നിർഭാഗ്യവശാൽ എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.
എന്നാൽ ഇതോടെ ഇനി എല്ലാം നഷ്ടമായി എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply