‘തലയണ മന്ത്രം’ സിനിമയിൽ ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് കുഴപ്പിച്ച ആ കുട്ടി ആരാണെന്ന് അറിയുമോ ?!!

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം എന്ന  ചിത്രം നമ്മൾ മലയാളികൾ ഒരിക്കലും മറക്കില്ല. കുടുബ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രം മികച്ച വിജയമായിരുന്നു.. ഉർവശിക്ക് മികച്ച നടിക്കുള്ള സ്റ്റേറ്റ്  അവാർഡ് ലഭിച്ചിരുന്നു… ചിത്രത്തിൽ ഉർവശിയുടെ അഭിനയം പകരംവെക്കാനില്ലാത്ത ഒന്നായിരുന്നു.. കൂടാതെ ചിത്രത്തിൽ ശ്രീനിവാസൻ, ജയറാം, പാർവതി, സുകുമാരി,ഇന്നസെന്റ് എന്നിവർ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു..

ഒരു സാധാരണ വീട്ടമ്മയുടെ കൊച്ച് കൊച്ച് കുശുമ്പുകളും വാശികളും ചിത്രത്തിൽ വളരെ മനോഹരമായി ഉർവശി കൈകാര്യം ചെയ്തിരിക്കുന്നത്. ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും നമ്മൾ ഒരിക്കലും മറക്കില്ല, അത്തരത്തിൽ മികച്ച വേഷങ്ങൾയിരുന്നു ചിത്രത്തിൽ ഓരോരുത്തരും ചെയ്തിരുന്നത്, അതിൽ ശ്രീനിവാസനുമൊത്ത് സിറ്റിയിലേക്ക് താമസം മാറ്റുന്ന ഉർവശിയെ ഇംഗ്ളീഷ് പറഞ്ഞ് കുഴപ്പിക്കുന്ന ഒരു കൊച്ച് മിടുക്കിയെ നമ്മൾ മറന്നുകാണില്ല …

ഇപ്പോൾ  ആ കുട്ടി  വളർന്ന് വലിയ താരമായി മാറിയിരിക്കുകയാണ്,  ഇന്ന് അവർ സിനിമയിലും സീരിയലുകളിലും വളരെ തിരക്കുള്ള ഒരു താരമായി മാറിക്കഴിഞ്ഞു, അത് വേറെ ആരുമല്ല മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രീസ്റ്റിൽ സിസ്റ്റർ മഗ്ദലിന്റെ വേഷത്തിൽ എത്തിയ  സിന്ധു വർമയാണ്..   പ്രശസ്ത നടൻ മനു വർമയുടെ ഭാര്യയാണ് സിന്ധു വർമ്മ.. കുടുംബ പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള താരമാണ് സിന്ധു. നിരവധി ഹിറ്റ് സീരിയലുകൾ അവർ ചെയ്തിരുന്നു…

ഏഷ്യാനെറ്റിലെ സീരിയൽ ‘പരസ്‌പരം’ എന്ന സീരിയലിലൂടെയാണ് സിന്ധു പ്രേക്ഷകർക്ക്  പ്രിയങ്കരിയായി മാറിയത്, വി.ആർ.ഗോപിനാഥ് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ദേവസ്പർശം എന്ന ചിത്രത്തിലും, രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ  ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മിയായും സിന്ധു വർമ്മ അഭിനയിച്ചിരുന്നു…

സിന്ധു വർമ്മ പഠനത്തിന് ശേഷം അധ്യാപികയായി ജോലി നോക്കിയിരുന്ന സമയത്താണ് അഭിനയിക്കാൻ ഒരവസരം ലഭിക്കുന്നത്.. കുട്ടിക്കാലത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്. പാടുമായിരുന്നു, ഇപ്പോൾ വോക്കൽ കോഡിന് ഒരു സർജറി കഴിഞ്ഞതിനുശേഷം പാടാറില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോഴാണ്.താൻ വലിയ പോസ്സസീവ് ആണെന്നും താരം പറയുന്നു. ഭാഗ്യജാതകം പൂക്കാലം വരവായി, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്ന തരാം ഇപ്പോൾ സിനിമകളുടെ തിരക്കിലാണ്..

മമ്മൂട്ടിയുടെ പ്രീസ്ട്  വിജയിച്ചതോടെ അതിലെ ഓരോ കഥാപാത്രങ്ങളും ആരാധകർ കൂടുതൽ ശ്രദ്ധിച്ചിരുന്നു.. അതുകൊണ്ട് തെന്നെ സിന്ധു വർമ്മക്ക് ഇപ്പോൾ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട് .. സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്നും കാരണം സീരിയലിൽ കൂടിയാണ് എന്നെ പ്രേക്ഷകർ സ്വീകരിച്ചത് അതുകൊണ്ടുതന്നെ ഇനിയും അവസരങ്ങൾ ലഭിച്ചാൽ വീണ്ടും സീരിയലുകൾ ചെയ്യുമെന്നും താരം പറയുന്നു…

ഭർത്താവ് മനു വർമ്മയും സിനിമകളുടെയും സീരിയലുകളുടെയും തിരക്കുകളിലാണ്, അദ്ദേഹം തനിക്ക് എല്ലാ സപ്പൊട്ടുകളും നൽകുന്നുണ്ട് എന്നും താരം പറയുന്നു….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *