‘ഗർഭം ധരിക്കാൻ നൃത്തം ഒരുപാട്പേരെ സഹായിച്ചെന്ന് ഉത്തര ഉണ്ണി’ !! താരത്തിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി ആരാധകർ !!

പ്രശസ്ത നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി മലയാളികൾക് പരിചിതയായ ആളാണ്, ഒന്ന് രണ്ടു സിനിമകളിൽ അവർ അഭിനയിച്ചിരുന്നു, ഈ അടുത്തിടെ ആയിരുന്നു ഉത്തരയുടെ വിവാഹം, വളരെ ആഡംബരമായി നടന്ന വിവാഹ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, ഉത്തര സിനിമയിൽ അതികം തിളങ്ങിയില്ലങ്കിലും അവർ ലോക മറിയുന്ന ഒരു നർത്തകിയാണ്, നിരവധി വിദേശ  രാജ്യങ്ങളിലും കൂടാതെ  ഇന്ത്യയിൽ നിരവധി പ്രശസ്ത വേദികളിലും ഉത്തര തന്റെ നൃത്ത പര്യടനം നടത്തിയിരുന്നു,

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്, സാധാരണ ഹിന്ദു ആചാരമുള്ള വിവാഹ ചാടങ്ങിനെക്കാൾ മറ്റനവധി ചടങ്ങുകൾ ഉള്ള വിവാഹമായിരുന്നു ഇവരുടേത്, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ ഇവർക്കുണ്ട്, ഊർമിള ഉണ്ണിയുടെ സഹോദരി പുത്രിയാണ് നമ്മുട പ്രിയ നായിക സംയുക്ത വർമ. സംയുക്തയും ബിജുവും ഇവരുടെ മകനും ചടങ്ങിൽ നിറ സാന്നിധ്യമായിരുന്നു.. കൂടാതെ ഉത്തര  ഒരു  കഴിവുള്ള സംവിധയക കൂടിയാണ്, അവർ നിരവധി ഷോർട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്നു, അവയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു..

അവർ ഒരു നൃത്ത അധ്യാപികയാണ്, അതുമായി ബന്ധപ്പെട്ട താരം അടുത്തിടെ ഒരു കുറിപ്പ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, അതിൽ തന്റെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ നൃത്തം സഹായിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഉത്തര കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്നാൽ ഇപ്പോൾ ഉത്തരയുടെ കുറിപ്പിനെ വിമർശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്…

ഇത് നിങ്ങളുടെ ഡാൻസ് സ്കൂളിന്റെ പ്രമോഷനുവേണ്ടിയാണോ ഈ വിവരക്കേട്  പറയുന്നത് എന്ന് തുടങ്ങിയ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്, ഉത്തര തന്റെ കുറിപ്പിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു…. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗര്‍ഭധാരണത്തിലെ പ്രശ്നങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക്  നൃത്തം കൊണ്ട് പരിഹരിക്കാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഉദാഹരണം എന്റെ അമ്മ ഊർമിള ഉണ്ണി ആ സമയത്ത് അമ്മക്ക് സുഖ പ്രസവമായിരുന്നു അതും മറ്റു യാധൊരു ബുദ്ധിമുട്ടുകളും വേദനകളും ഒന്നും ഇല്ലായിരുന്നു എന്നാണ് പറയുന്നത്, അമ്മക്ക് മാത്രമല്ല ഒട്ടുമിക്ക നർത്തകി മാർക്കും സുഖ പ്രസവം തന്നെയായിരിക്കും സംഭവിക്കുക..

ക്രമമല്ലാത്ത ആര്‍ത്തവം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാര്‍ത്ഥികള്‍ക്ക്  ഇപ്പോള്‍ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്. അതുപോലെ ആര്‍ത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോള്‍ അതും കുറവുണ്ട്, അതുമാത്രവുമല്ല വര്ഷങ്ങളായി കുഞ്ഞിന് വേണ്ടി ചികിത്സകൾ നടത്തിയിട്ടും ഇനി പ്രതീക്ഷ വേണ്ട എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഒരു വർഷമായി തന്റെ സ്കൂളിൽ നൃത്തം അഭ്യസിക്കുന്നു  അവർ ഇപ്പോൾ ഗർഭിണി ആയെന്നുമുള്ള സന്തോഷ വാർത്തയാണ് തന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നുമുള്ള കാര്യങ്ങളാണ് ആ കുറിപ്പിൽ ഉത്തര പറയുന്നത്…..    എന്നാൽ താരത്തിനെ അനുകൂലിച്ചും നിരവധിപേർ എത്തുന്നുണ്ട്…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *