വിവാഹ വിശേഷങ്ങളുമായി ഉത്തര ഉണ്ണി !!!
ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്, ബാഗ്ലൂരിൽ ബിസിനെസ്സുകാരനായ നിതീഷ് നായരാണ് ഉത്തരയുടെ ഭർത്താവ്, ഉത്തര സിനിമയിൽ അതികം തിളങ്ങിയില്ലങ്കിലും അവർ ലോക മറിയുന്ന ഒരു നർത്തകിയാണ്, നിരവധി വിദേശ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയിൽ നിരവധി പ്രശസ്ത വേദികളിലും ഉത്തര തന്റെ നൃത്ത പര്യടനം നടത്തിയിരുന്നു, കൂടാതെ ഉത്തര ഒരു കഴിവുള്ള സംവിധയക കൂടിയാണ്, അവർ നിരവധി ഷോർട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്നു, അവയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു..
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്, മറ്റ് ഹിന്ദു ആചാരമുള്ള വിവാഹ ചാടങ്ങിനെക്കാൾ മറ്റനവധി ചടങ്ങുകൾ ഉള്ള വിവാഹമായിരുന്നു ഇവരുടേത്, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ ഇവർക്കുണ്ട്, ഊർമിള ഉണ്ണിയുടെ സഹോദരി പുത്രിയാണ് നമ്മുട പ്രിയ നായിക സംയുക്ത വർമ. സംയുക്തയും ബിജുവും ഇവരുടെ മകനും ചടങ്ങിൽ നിറ സാന്നിധ്യമായിരുന്നു..
ഇപ്പോൾ വിവാഹം കഴിഞ്ഞ് ഉത്തര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ”എല്ലാത്തിനും ഒരു സമയമുണ്ട് എന്ന പ്രപഞ്ച സത്യത്തില്‍ ഞാനിപ്പോള്‍ വിശ്വസിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഞങ്ങള്‍ വിവാഹിതരാവേണ്ടതായിരുന്നു. അപ്പോഴാണ് കൊവിഡ് 19 എന്ന മഹാമാരി വന്നതും, ലോകം മുഴുവന്‍ അടച്ചു പൂട്ടിയതും. ഞങ്ങള്‍ക്ക് വിഷമം തോന്നി. ക്ഷേത്രങ്ങള്‍ അടച്ചതോടെ സാധാരണ രീതിയില്‍ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ നിരാശ തോന്നി.
വിധിയെ പഴിച്ചു. ഞങ്ങള്‍ പരസ്പരം ഒന്നിക്കാന്‍ പാടില്ലാത്തതിന്റെ സൂചനയാണോ ഇതൊക്കെ എന്ന് വരെ ചിന്തിച്ചു പോയി. കൃത്യം ഒരു വര്‍ഷത്തിന് ശേഷം, അതേ ദിവസം ഞങ്ങള്‍ നൂറ് മടങ്ങ് അധികം സന്തോഷിച്ചു. സ്‌നേഹം ഒരു പുഷ്പം പോലെ വിരിഞ്ഞു.. മരം പോലെ വളര്‍ന്നു.. വേരുകള്‍ പോലെ ശക്തിപ്പെട്ടു.. എന്ത് എപ്പോള്‍ സംഭവിച്ചാലും എല്ലാം നല്ലതിന് വേണ്ടി മാത്രമാണ്…. എന്നായിരുന്നു ഉത്തരയുടെ വാക്കുകൾ….
നിതീഷ് നൃത്തത്തെയും സംഗീതത്തെയും കലയെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണെന്നും തനിക്ക് എല്ലാ വിധ പിന്തുണയും അദ്ദേഹം നൽകുന്നുണ്ടെന്നും ഉത്തര പറയുന്നു.. നർത്തകി എന്നതിലുപരി ഉത്തര ഒരു ഗായിക കൂടിയായണ്, കൂടാതെ അവർ ഒരു അവതാരകയുമാണ്, മാമ്പഴം എന്ന കൈരളിയിൽ നടന്നിരുന്ന പരിപാടിയുടെ അവതാരക ഉത്തര ആയിരുന്നു…. ആദ്യം തീരുമാനിച്ച ഇവരുടെ വിവാഹം കോവിഡ് മഹാ മാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയ ആയിരുന്നു… ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് ഉത്തര ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ചിരുന്നത്, അതിന് ശേഷം ഒരു തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു…
Leave a Reply