ഉത്തര ഉണ്ണിയുടെ വിവാഹം കഴിഞ്ഞു !! ചിത്രങ്ങൾ കാണാം !!
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി ഊർമിള ഉണ്ണി, ഉണ്ട കണ്ണും നീളമുള്ള മുടിയും ഊർമിളയുടെ സൗന്ദര്യം വർധിപ്പിക്കുന്നു, വളരെ കഴിവുള്ള നടിയും നർത്തകിയുമാണ് ഊർമിള ഉണ്ണി, സിനിമയിൽ അവരുടെ കഴിവിനൊത്ത് അവസരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലന്നായിരിക്കും മറുപടി, മലയാളികൾ ആകെ ഓർത്തിരിക്കുന്ന ഒന്ന് രണ്ടു ചിത്രങ്ങൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു, വളരെ ചെറു പ്രായത്തിലെ അവർ വളരെ പ്രായമേറിയ വേഷങ്ങളിലാണ് ചെയ്തു തുടങ്ങിയത് അതുകൊണ്ടാവും അത്ര നല്ല വേഷങ്ങളൊന്നും അവർക്ക് ലഭിക്കാതെ പോയത്.. മകൾ ഉത്തര ഉണ്ണിയും മലയാള സിനിയിൽ അത്ര സജീവമല്ല ഒരു മലയാള പടത്തിലും തമിഴ് ചിത്രത്തിലും മാത്രമാണ് താരത്തെ കാണാൻ സാധിച്ചത്.. പക്ഷെ ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ കഴിവുള്ള ഒരു ക്ലാസിക്കൽ ഡാൻസറും, സംവിദായകയുമാണ്…
ഉത്തര നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്നു അതിൽ രണ്ടാം വരവ് എന്ന ഷോർട്ട് ഫിലിം വളരെ ഹിറ്റായിരുന്നു ആ വർഷത്തെ മികച്ച സംവിധായകക്കുള്ള പുരസ്കാരവും ഉത്തര നേടിയിരുന്നു, മാത്രവുമല്ല അവർ ലോക മറിയുന്ന ഒരു പ്രശസ്ത നർത്തകി കൂടിയാണ്, ഇന്ത്യയിൽ നിരവധി പ്രശസ്തമായ നൃത്ത വേദികളിൽ ഉത്തര നൃത്തം അവതരിപ്പിച്ചിട്ടുണ്ട്, ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലും ഉത്തര തന്റെ നൃത്ത വിസ്മയം കാഴ്ചവെച്ചിരുന്നു, അതുമാത്രവുമല്ല ഇന്റർനാഷണൽ ഡാൻസ് കൗൺസിലിന്റെ ഒരു മെമ്പർ കൂടിയാണ് ഉത്തര ഉണ്ണി.. ഇപ്പോൾ താരത്തിന് വിവാഹം നടന്നിരിക്ക്യന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് ഇവർക്ക് വിവാഹം നടന്നത് ആദ്യം വിവാഹം തീരുമാനിച്ചപ്പോൾ മഹാമാരിയുടെ പശ്ചാത്തലത്തിൽ അത് മാറ്റിവെക്കുക ആയിരുന്നു..
ബിസിനെസ്സ് കാരനായ നിതീഷ് എസ് നായർ ആണ് വരൻ, അദ്ദേഹവും നൃത്തത്തെയും സംഗീതത്തെയും കലയെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണെന്നും തനിക്ക് എല്ലാ വിധ പിന്തുണയും അദ്ദേഹം നൽകുന്നുണ്ടെന്നും ഉത്തര പറയുന്നു, ഇവർ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഉത്തര തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു, ഊർമിള ഉണ്ണിയുടെ അനുജത്തിയുടെ മകളാണ് നമ്മുടെ പ്രിയങ്കരിയായ നടി സംയുക്ത വർമ്മ. ഉത്തരയുടെ വിവാഹത്തിന് നിറ സാന്നിധ്യമായിരുന്നു സംയുക്ത. എല്ലാ ക്യാമറ കണ്ണുകളും സംയുക്തയുടെ പിറകെയായിരുന്നു എന്നുവേണം പറയാൻ, ഉത്തരക്ക് വിവാഹ ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയിൽ യെത്തുന്നത്, നർത്തകി എന്നതിലുപരി ഉത്തര ഒരു ഗായിക കൂടിയായണ്, കൂടാതെ അവർ ഒരു അവതാരകയുമാണ്, മാമ്പഴം എന്ന കൈരളിയിൽ നടന്നിരുന്ന പരിപാടിയുടെ അവതാരക ഉത്തര ആയിരുന്നു….
ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 2020 ഏപ്രിലിലാണ് വിവാഹമുണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നീട്ടിവെക്കേണ്ടി വന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയാണ് ഉത്തര ചലച്ചിത്ര ലോകത്തേക്ക് ചുവട് വെക്കുന്നത്.
Leave a Reply