
സമൂഹ മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കാൻ നിന്നില്ല ! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഉത്തര ഉണ്ണി ! ആശംസ അറിയിച്ച് താരങ്ങളും !
സിനിമയിൽ അതികം തിളങ്ങി ഇല്ലങ്കിലും ഏവർക്കും വളരെ പരിചിതയായ ആളാണ് ഉത്തര ഉണ്ണി. ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി ഒരു ലോക മറിയുന്ന ഒരു നർത്തകിയാണ്, നിരവധി വിദേശ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയിൽ നിരവധി പ്രശസ്ത വേദികളിലും ഉത്തര തന്റെ നൃത്ത പര്യടനം നടത്തിയിരുന്നു, കൂടാതെ ഉത്തര ഒരു കഴിവുള്ള സംവിധയക കൂടിയാണ്, അവർ നിരവധി ഷോർട് ഫിലിമുകൾ സംവിധാനം ചെയ്തിരുന്നു, അവയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു..
ഉത്തരയുടെ വിവാഹം വളരെ വലിയ വാർത്തയായിരുന്നു. വിവാഹ ശേഷവും ഉത്തര തന്റെ പ്രൊഫെഷനായ നൃത്തവും തന്റെ ഡാൻസ് സ്‌കൂളും എല്ലാം വളരെ ഭംഗിയായി മുന്നോട്ട് കൊണ്ട്പോകുകയായിരുന്നു. 2020 ൽ ആയിരുന്നു ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം.ഉത്തരയുടെ വിവാഹം ഊര്‍മ്മിള ഉണ്ണിയുടെ വലിയ സ്വപ്‌നമായിരുന്നു എന്നൊരിക്കൽ നടി തുറന്നുപറഞ്ഞിട്ടുണ്ട്. ഊർമ്മിള ആയിരുന്നു വരനെ തിരഞ്ഞതും കണ്ടെത്തിയതും. ഇപ്പോഴിതാ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയിരിക്കുകയാണ് ഉത്തര. തനിക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഉത്തര തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.

സമൂഹ മാധ്യമങ്ങളിൽ വലിയ സജീവമായിരുന്ന ഉത്തര തന്റെ ഡാൻസ് വിഡിയോകളും മറ്റും പങ്കുവെക്കുമായിരുന്നു, എന്നാൽ താൻ അമ്മയാകാൻ പോകുന്ന കാര്യം ഉത്തര പുറത്ത് പറഞ്ഞിരുന്നില്ല. ഗര്ഭകാലം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയാക്കാറുള്ള താരങ്ങളിൽ നിന്നും ഉത്തര വേറിട്ടുനിന്നു. കുഞ്ഞ് ജനിച്ച ശേഷമാണ് ഉത്തര ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. അതുകൊണ്ട് തന്നെ താരപുത്രിക്ക് നിരവധി ആശംസകളും ലഭിക്കുകയാണ്. ഊർമിള ഉണ്ണിയുടെ സഹോദരി പുത്രിയാണ് നമ്മുട പ്രിയ നായിക സംയുക്ത വർമ. തന്റെ കുഞ്ഞ് അനുജത്തിക്ക് ആശംസകൾ അറിയിച്ച് സംയുക്തയും എത്തിയിട്ടുണ്ട്.
Leave a Reply