വി ഡി സതീശൻ ‘പദ്മ’ അന്വേഷിച്ച് നടക്കാതെ വീണ വിജയൻറെ മാസപ്പടി വിഷയത്തിൽ എന്തെങ്കിലും മറുപടി കൊണ്ടുവരാൻ കഴിയുമോ എന്ന് നോക്ക് ! വി മുരളീധരൻ !

അടുത്തിടെ പദ്മ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നടൻ മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിക്കാത്തതിൽ വിഷമം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരുന്നു, എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചില്ല എന്ന ചോദ്യത്തോടെയാണ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്ക് പദ്മ പുരസ്കാരം നൽകാത്തത് സംബന്ധിച്ച് വിഡി സതീശൻ നടത്തിയ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുരളീധരൻ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘വിഡി സതീശൻ പദ്മ അന്വേഷിച്ച് നടക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയത്തിൽ എന്തെങ്കിലും മറുപടി നിയമസഭയിൽ പറയിക്കാൻ കഴിയുമോയെന്നാണ് ആദ്യം നോക്കേണ്ടത്. നിയമസഭ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് പദ്മയല്ലല്ലോ, മാസപ്പടിയല്ലേ വിഷയം. 2014 ന് മുൻപുള്ള പദ്മയുടെ രീതികളും അതിന് ശേഷമുള്ള പദ്മ പുരസ്കാര വിതരണ രീതികളും എല്ലാവർക്കും അറിയാം. വളരെ പ്രമുഖരായിട്ടുള്ള നിരവധി പേർ ഉണ്ട്.

അത്തരത്തിലുള്ള എല്ലാ പ്രതിഭകൾക്കും  സമൂഹത്തിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം കൊടുക്കുന്നത്. ഇനിയും പുരസ്കാരത്തിന് അർഹരായിട്ടുള്ള നിരവധി പേർ കേരളത്തിൽ ഉണ്ടാകും. ഇനിയുള്ള വർഷങ്ങളിലും അതിനുള്ള അവസരം ഉണ്ടാകും, മുരളീധരൻ പറഞ്ഞു. അതുപോലെ തന്നെ ബിഹാറിൽ നിതീഷ് കുമാർ രാജിവെച്ച് എൻഡിഎയ്ക്കൊപ്പം ചേർന്ന നടപടിയിലും മുരളീധരൻ പ്രതികരിച്ചു.

അദ്ദേഹം പറയുന്നത് ഇങ്ങനെ, അവിയല്‍ മുന്നണിക്കൊപ്പം പോകേണ്ടെന്ന് നിതീഷ് കുമാറിന് തോന്നിയെങ്കില്‍ കുറ്റം പറയാന്‍ പറ്റുമോയെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ‘നിതീഷ് കുമാറിന് അവിയൽ മുന്നണിയുടെ കൂടെ പോകേണ്ടേന്നും സ്ഥിരതയുള്ള ഭരണം ഉണ്ടാകാൻ ഉതകുന്ന തരത്തിലുള്ളവരുമായി പോകണമെന്ന സമീപനമാണ് തോന്നിയതെങ്കിൽ ആർക്കാണ് കുറ്റം പറയാൻ പറ്റുക. അദ്ദേഹത്തെ പോലുള്ളൊരാളെ ആർക്കാണ് മാറ്റാൻ പറ്റുക. ബാഹ്യമായിട്ടുള്ളൊരു ഇടപെടലും ഇല്ല. അവിടുത്തെ എംഎൽഎമാരാണ് തീരുമാനിക്കേണ്ടത്. അതിൽ ബിജെപിക്കൊരു റോളും ഇല്ല. ഞാനിട്ടാൽ വള്ളിക്കളസും നിങ്ങളിട്ടാൽ ബർമുഡ എന്നതിനൊക്കെ എന്താണ് പറയാനാകുക’, മുരളീധരൻ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *