ജീവിതത്തിൽ വീണ്ടും ആ സന്തോഷ നിമിഷം വന്നെത്തി ! സന്തോഷ വാർത്ത പങ്കുവെച്ച് ബാബുരാജൂം വാണി വിശ്വനാഥും ! ആശംസകൾ !

മലയാള സിനിമ രംഗത്ത് വളരെ സജീവമായ താരമായിരുന്നു വാണി വിശ്വനാഥും, ബാബുരാജൂം. സിനിമയിലെ ഈ ഇഷ്ട താരങ്ങൾ ജീവിതത്തിലും ഒന്നായപ്പോൾ അത് ആരാധകരെ കൂടുതൽ ആവേശം കൊള്ളിക്കുകയായിരുന്നു. വാണി വിവാഹ ശേഷം സിനിമ രംഗത്ത് അത്ര സജീവമല്ല എങ്കിലും ഇടക്ക് സീരിയലിൽ ഒരു കൈ നോക്കിയിരുന്നു, ബാബു രാജ് ഇന്ന് സൗത്തിന്ത്യൻ സിനിമ രംഗത്ത് അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ്.

എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് കാണിച്ച ബാബു രാജ് ഇതിനോടകം ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇവർ കുടുംബമായി ചെന്നൈയിലാണ് താമസം. ഇപ്പോൾ പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് വാണിയും ബാബു രാജൂം. 7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് തെന്നിന്ത്യയിലെ ആക്ഷന്‍ റാണി വാണി വിശ്വനാഥ്.

അതിൽ ഏറെ പ്രത്യേകതയുള്ള കാര്യം ബാബുരാജിന്‍റെ നായികയായി തന്നെയാണ് മടങ്ങിയെത്തുന്നതാണ് . ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവച്ച്‌ നടന്നു. ‘ദി ക്രിമിനല്‍ ലോയര്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു നിമിഷമാണ് ഇത്,   നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ്. മോഹന്‍. തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആശംസ നേരാനായി എത്തിയിരുന്നു.

മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു വാണി വിശ്വനാഥ്‌.  വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷമുണ്ട് എന്നാണ് വാണി പറയുന്നത്. കൂടാതെ  തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതല്‍ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം’. എന്നും വാണി പറയുന്നു.

കൂടാതെ ക്രൈം ത്രില്ലെർ സിനിമകളുടെ ഒരു ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു കഥ പറഞ്ഞപ്പോൾ എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാള്‍ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.

എനിക്ക് നിങ്ങൾ തന്ന പ്രോത്സാഹനവും സ്നേഹത്തിനും ഞാൻ എന്നും എന്റെ പ്രേക്ഷകരോട് കടപ്പെട്ടിരിക്കും. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം എന്നും വാണി പറയുന്നു. 2002ലാണ് വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുന്നത്. ആ‍ര്‍ച്ച, അദ്രി എന്നിവരാണ് മക്കള്‍. 2017ല്‍ നടി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *