
കഴിവുള്ള നടിയാണ്, അച്ഛന്റെ അതേ രീതിയിലാണ് വൈഷ്ണവിയും അഭിനയിക്കുന്നത് ! കൊട്ടാരക്കര ശ്രീധരന് നായരുടെ പാരമ്പര്യം ! സംവിധായകൻ പറയുന്നു !
കൊട്ടാരക്കര ശ്രീധരൻ നായർ എന്ന നടൻ മലയാള സിനിമയുടെ പകരംവെക്കാനില്ലാത്ത അഭിനേതാവ്, ആ ഇതിഹാസ താരത്തെ മലയാള സിനിമക്ക് ഒരിക്കലൂം മറക്കാൻ കഴിയില്ല, ചെമ്മീനിലെ പരുക്കനായ ചെമ്പൻകുഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും പഴശ്ശിരാജ, വേലുതമ്പി ദളവ, മാര്‍ത്താണ്ഡവര്‍മ, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചരിത്രകഥാപാത്രങ്ങളും കൊട്ടാരക്കര ശ്രീധരന് നായരുടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.
അച്ഛന് പുറമെ മക്കളും സിനിമയിൽ തനറെ സ്ഥാനം നേടിയവരാണ്, അദ്ദേഹത്തിന്റെ ഒരേ ഒരു മകനാണ് സായികുമാർ, ഇപ്പോഴിതാ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്തികൊണ്ട് കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകളും സായികുമാറിന്റെ ഏക മകളുമായ വൈഷ്ണവിയും ഇപ്പോൾ അഭിനയ രംഗത്ത് എത്തിയിരിക്കുകയാണ്, ടെലിവിഷൻ രംഗത്ത് വളരെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വൈഷ്ണവി അഭിനയ രംഗത്ത് എത്തിയിയത്.
വളരെ മികച്ച അഭിനയം കാഴ്ചവെക്കുന്ന വൈഷ്ണവി ഇതിനോടകം നിരവധി പ്രശംസ നേടിയെടുത്തിരിരുന്നു, ഇപ്പോഴിതാ വൈഷ്ണവിയെ കുറിച്ചും, അവരെ ഈ സീരിയലിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ മോഹന്‍ കുപ്ലേരി. അദ്ദേഹത്തിന്റെ വാക്കുകൾ, ആ കുട്ടി സായി കുമാറിന്റെ മകള്‍ എന്നതിനപ്പുറം, കൊട്ടാരക്കര ശ്രീധരന് നായരുടെ കൊച്ചുമകളാണ്.

അഭിനയം കുടുംബത്തിന്റെ അല്ലെങ്കിൽ അവരുടെ എല്ലാവരുടെയും രക്തത്തില്‍ കലര്‍ന്നിട്ടുള്ളതാണ്. പക്ഷെ അങ്ങനെ പാരമ്പര്യം ഉണ്ടെന്ന് കരുതി അവരുടെ നിലയില്‍ അവര്‍ എത്തണമെന്നില്ല. എന്നിരുന്നാലും കഴിവുള്ള നടിയാണ്. സായി കുമാറിന്റെ രീതിയില്‍ ആണ് വൈഷ്ണവി അഭിനയിക്കുന്നത്. പല ബിഹേവിങ് ആക്ടിങിലും സായി കുമാറിന്റെ ഒരുപാട് മാനറിസങ്ങൾ നമുക്ക് കാണാന്‍ സാധിക്കാറുണ്ടെന്നും മോഹന്‍ കുപ്ലേരി പറയുന്നു.
കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലേക്ക് വൈഷ്ണവിയെ തിരഞ്ഞെടുക്കാനുള്ള കാരണം പ്രേക്ഷകരില്‍ ഒരാളായി സ്വീകരിക്കാന്‍ പറ്റുന്ന താരങ്ങളെയാണ് കൊണ്ട് വന്നത്. ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസിനെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് നോക്കി തന്നെയാണ് കാസ്റ്റിങ് നടത്തിയത്. ആ കാര്യത്തിൽ ഞങ്ങൾക്ക് വിജയിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. പല പ്രേക്ഷകരും വൈഷ്ണവിയെ അറിയാത്തവർ പലരും പറഞ്ഞു, ആ കുട്ടിക്ക് സായികുമാറിന്റെ ചില സാമ്യങ്ങൾ തോന്നുന്നുണ്ട് എന്ന്, ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിവുള്ള അഭിനേത്രിയാണ് വൈഷ്ണവി എന്നും അദ്ദേഹം പറയുന്നു.
സായികുമാറിന്റെ ആദ്യ ഭാര്യയിൽ ഉള്ള മകളാണ് വൈഷ്ണവി. ഇപ്പോൾ ബിന്ദുപണിക്കാരാണ് അദ്ദേഹത്തിന്റെ ഭാര്യ, താൻ അച്ഛനോട് അനുവാദം ചോദിച്ചിട്ടല്ല അഭിനയിക്കാൻ എത്തിയത് എന്നും കഴിഞ്ഞ കാര്യങ്ങളെ കുറിച്ചൊന്നും തനിക്ക് സംസാരിക്കാൻ ഇല്ലെന്നും സായികുമാറിന്റെ മകൾ എന്നറിയപെടാൻ എനിക്ക് അഭിമാനമേ ഉള്ളു എന്നും വൈഷ്ണവി പറഞ്ഞിരുന്നു, അതെ സമയം മകളുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ല എന്ന പരാതിയുമായി ഇതിനുമുമ്പ് സായ്കുമാറും രംഗത്ത് വന്നിരുന്നു.
Leave a Reply